Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇയില്‍ കറിവേപ്പിലയ്‌ക്ക്‌ തീവില

Curry Leaves
ദുബയ്‌: ഇന്ത്യയില്‍ നിന്നുള്ള കാര്‍ഷികോല്‍പ്പന്നങ്ങളുടെ ഇറക്കുമതി നിയന്ത്രിച്ചതിനെത്തുടര്‍ന്ന്‌ യുഎഇയില്‍ കറിവേപ്പിലയ്‌ക്ക്‌ വന്‍ ക്ഷാമം അനുഭവപ്പെടുന്നു.

ഇന്ത്യയില്‍ നിന്നുള്ള കാര്‍ഷികോല്‍പ്പനങ്ങളില്‍ ചിലതില്‍ കാന്‍സറിന്‌ കാരണമാകുന്ന മാരകമായ കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടര്‍ന്നാണ്‌ യുഎഇ സര്‍ക്കാര്‍ ഇറക്കുമതി നിയന്ത്രിച്ചത്‌.

ഇറക്കുമതി നിരോധനം പൂര്‍ണമായും പ്രാബല്യത്തില്‍ വന്നിട്ടില്ല. ഇതിനിടെ ഉല്‍പ്പന്നങ്ങളില്‍ കീടനാശിനികളുടെ അംശം സംബന്ധിച്ച്‌ വ്യക്തമായ വിവരങ്ങളുള്ള ഇന്ത്യന്‍ സര്‍ക്കാര്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ്‌ സമര്‍പ്പിക്കാനാണ്‌ ഇറക്കുമതിക്കാര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കയിരിക്കുന്നത്‌.

ഈ പ്രശ്‌നത്തെത്തുടര്‍ന്ന്‌ ഇവിടെ ഇറക്കുമതിചെയ്യപ്പെടുന്ന കറിവേപ്പിലയുടെ തോത്‌ ഗണ്യമായി കുറഞ്ഞിരിക്കുകയാണ്‌. പ്രധാനമായും ഹൈദരാബാദ്‌, മുംബൈ, കേരളം, ഊട്ടി എന്നിവിടങ്ങളില്‍ നിന്നാണ്‌ കറിവേപ്പില വരുന്നത്‌.

എന്നാല്‍ ഇവിടെ നിന്നുള്ള പല കയറ്റുമതി സ്ഥാപനങ്ങള്‍ക്കും ഉല്‍പ്പന്നത്തില്‍ കീടനാശിനി ഉപയോഗിച്ചിട്ടില്ലെന്ന്‌ വ്യക്തമാക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കാന്‍ കഴിയാത്തതാണ്‌ കറിവേപ്പിലയുടെ ഇറക്കുമതിയെ ബാധിച്ചിരിക്കുന്നത്‌.

തായ്‌ലാന്റ്‌, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരുള്‍പ്പെടെ മിക്കവാറും എല്ലാ ഏഷ്യക്കാരും പാചകത്തിന്‌ കറിവേപ്പില കാര്യമായി ഉപയോഗിക്കുന്നവരാണ്‌. ഇതില്‍ ഇന്ത്യക്കാരാണ്‌ കറിവേപ്പിലയുടെ ഉപയോഗത്തില്‍ മുന്നില്‍ നില്‍ക്കുന്നവര്‍.

സാധനം കിട്ടാനില്ലാത്തതുകൊണ്ടുതന്നെ മാര്‍ക്കറ്റില്‍ ഇതിന്‌ ഇപ്പോള്‍ തീവിലയാണ്‌. ഇപ്പോള്‍ ഒമാനില്‍ നിന്നുമാണ്‌ ഇവിടെ പ്രധാനമായും കറിവേപ്പില എത്തുന്നത്‌.

കിലോയ്‌ക്ക്‌ എട്ടും, പത്തും ദിര്‍ഹം നിരക്കില്‍ വിറ്റിരുന്ന കറിവേപ്പില ഇപ്പോള്‍ 20(264രൂപ)ഉം 30(396.രൂപ)ഉം ദിര്‍ഹത്തിനാണ്‌ വില്‍ക്കുന്നത്‌. കറിവേപ്പില പോലുള്ള ഉല്‍പ്പന്നങ്ങള്‍ക്ക്‌ വിലക്കേര്‍പ്പെടുത്തിയിട്ടില്ലെന്നും കീടനാശിനി ഉപയോഗം സംബന്ധിച്ച്‌ സര്‍ട്ടിഫിക്കറ്റ്‌ ഹാജരാക്കാന്‍ മാത്രമാണ്‌ ആവശ്യപ്പെട്ടിരിക്കുന്നതെന്നുമാണ്‌ അധികൃതര്‍ പറയുന്നത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+