ബേനസീറും ഇമ്രാനും പ്രണയിച്ചിരുന്നു?

ഓക്‌സ്‌ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ പഠിക്കുന്ന കാലത്താണത്രേ ബേനസീര്‍ പ്രണയച്ചിരുന്നത്. ആരാണ് പ്രണയകഥയിലെ നായകനെന്നല്ലേ മുന്‍ ക്രിക്കറ്റ് താരം ഇമ്രാന്‍ ഖാന്‍.
ക്രിസ്റ്റഫര്‍ സ്റ്റാന്‍ഡ്‌ഫോര്‍ഡ് എഴുതിയ ഇമ്രാന്‍ഖാന്റെ ജീവചരിത്രത്തിലാണ് ഏവരെയും അത്ഭുതപ്പെടുത്തുന്ന ഈ വെളിപ്പെടുത്തല്‍ ഉള്ളത്. പുസ്‌തകം ഉടന്‍തന്നെ പുറത്തിറങ്ങും.
ഇരുവരും പഠിച്ചത് ഓക്‌സ്‌ഫോര്‍ഡിലാണ്. പഠനകാലത്ത് പ്രണയത്തിലായിരുന്ന ഇവരുടെ വിവാഹത്തിന് ഇമ്രാന്റെ മാതാവിനും സമ്മതമായിരുന്നുവത്രേ. എന്നാല്‍ പിന്നീട് ബന്ധം തകരുകയായിരുന്നുവെന്നാണ് പുസ്‌തകത്തില്‍ പറയുന്നത്.
എന്നാല്‍ ഇമ്രാന്‍ ഈ വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ആരോപിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്. വാര്‍ത്ത തീര്‍ത്തും അസംബന്ധമാണെന്നാണ് ഇമ്രാന്‍ പറയുന്നത്. എന്നാല്‍ താനും ബേനസീറും കോളെജില്‍ പഠിക്കുന്ന കാലത്ത് സുഹൃത്തുക്കളായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
പ്രണയം തകര്‍ന്നതോടെയാണ് ഇമ്രാനും ബേനസീറും രാഷ്ട്രീയ ശത്രുക്കളായതെന്നും പുസ്‌തകത്തില്‍ പറയുന്നുണ്ട്. ഇമ്രാന്‍ പിന്നീട് സ്വന്തമായി ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുകയും ബേനസീറിന്റെ പ്രവര്‍ത്തനങ്ങളെ നിശിതമായി വിമര്‍ശിക്കുകയും ചെയ്‌തിരുന്നു.
ഇമ്രാനുമായും ആദ്യഭാര്യ ജമൈമയുമായും സംസാരിച്ചതില്‍ നിന്നാണ് പ്രണയത്തിന്റെ കാര്യങ്ങള്‍ താനറിഞ്ഞതെന്നാണ് ക്രിസ്റ്റഫര്‍ പറയുന്നത്. അന്താരാഷ്ട്ര വാര്‍ത്താമാധ്യമങ്ങള്‍ മിക്കവയും വാര്‍ത്തയ്‌ക്ക് വന്‍ പ്രാധാന്യമാണ് നല്‍കിയിരിക്കുന്നത്.
ബേനസീറും ഇമ്രാനും ഒരുമിച്ച് താമസിച്ചിട്ടുണ്ടെന്ന് വരെ പുസ്‌തകത്തില്‍ പറയുന്നുണ്ട്. വില്‍പ്പന കൂട്ടുവാന്‍ വേണ്ടയുള്ള തന്ത്രമെന്ന നിലയ്‌ക്കാണോ ഇത്തരമൊരു വാര്‍ത്ത പുറത്തുവിട്ടതെന്നു സംശയിക്കപ്പെടുന്നുണ്ട്












Click it and Unblock the Notifications