പ്രവാസി സംഘടന അനാഥാലയം സ്ഥാപിക്കുന്നു
അബുദബി: പ്രവാസി സാമൂഹ്യക്ഷേമ സംഘടനയായ റെഡ് ക്രസന്റ് അതോറിറ്റി(ആര്‍സിഎ) കേരളത്തില്‍ അനാഥാലയം സ്ഥാപിക്കുന്നു.
സമൂഹത്തിലെ അനാഥര്‍ക്ക് സാമൂഹിക പരിരക്ഷ നല്‍കുകയെന്ന ഉദ്ദേശത്തോടെയാണ് അനാഥാലയം സ്ഥാപിക്കുന്നത്. 150 ആളുകള്‍ക്ക് താമസിക്കാന്‍ സൗകര്യമുള്ള രീതിയില്‍ മൂന്നു നിലകളിലായിട്ടായിരിക്കും ഇതിനായുള്ള കെട്ടിടം നിര്‍മ്മിക്കുക.
ഇവിടത്തെ അന്തേവാസികള്‍ക്ക് വിദ്യാഭ്യാസത്തിനും തൊഴില്‍ പരിശീലനത്തിനുമുള്ള സൗകര്യങ്ങള്‍ ഒരുക്കും. കെട്ടിടത്തിന്റെ തറക്കല്ലിടല്‍ ഇതിനകം തന്നെ നടന്നു.
ഇതുകൂടാതെ ആര്‍സിഎ ഡയറക്ടര്‍ ഹമദ് സെയ്‌ഫ് അല്‍ ഷംസിയുടെ നേതൃത്വത്തിലുള്ള സംഘം കോഴിക്കോട് ഒരു ആരോഗ്യ കേന്ദ്രവും സ്ഥാപിച്ചിട്ടുണ്ട്. തിങ്കളാഴ്‌ചയാണ് കേന്ദ്രം പ്രവര്‍ത്തനം തുടങ്ങിയത്. യുഎയിലെ ഒരു വ്യക്തിയാണ് ഇതിനുള്ള ധനസഹായം നല്‍കിയത്.
ആരോഗ്യ കേന്ദ്രം തുടങ്ങാനും അനാഥാലയത്തിന് തറക്കല്ലിടാനുമായി കോഴിക്കോട്ടെത്തിയ ആര്‍സിഎ സംഘം ജില്ലയിലെ വിവിധ ആരോഗ്യ, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സന്ദര്‍ശനം നടത്തി വിവിധ സാമൂഹ്യക്ഷേമ പദ്ധതികള്‍ ഏറ്റെടുത്ത് നടത്താന്‍ താല്‍പര്യമുണ്ടെന്ന് അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications