അദ്വാനിയ്ക്കും ആര്‍എസ്എസിനുമെതിരെ ജസ്വന്ത്
ദില്ലി: ആര്‍എസ്എസിനും എല്‍. കെ അദ്വാനിക്കുംനേരെ രൂക്ഷവിമര്‍ശനവുമായി ജസ്വന്ത് സിങ് ബിജെപിയ്ക്ക് കൂടുതല്‍ തലവേദനകള്‍ സൃഷ്ടിക്കുന്നു.
ബിജെപിയില്‍നിന്നു പുറത്താക്കപ്പെട്ടശേഷം സിംലയില്‍ ദുഖത്തോടെ പ്രതികരിച്ച ജസ്വന്ത് വ്യാഴാഴ്ച ദില്ലിയില്‍ മടങ്ങിയെത്തിയത് പാര്‍ട്ടിയെ ആക്രമിക്കാനുള്ള തയ്യാറെടുപ്പോടെയാണ് .
സര്‍ദാര്‍ പട്ടേലിന്റെ പേരില്‍ തന്നെ വിമര്‍ശിക്കാന്‍ ആര്‍എസ്എസിന് എന്തു കാര്യമാണെന്നു ജസ്വന്ത് ചോദിച്ചു. ആര്‍എസ്എസിനെ ആദ്യം നിരോധിച്ചതും ആര്‍എസ്എസ് നേതാക്കളെ ജയിലില്‍ അടച്ചതും സര്‍ദാര്‍ പട്ടേലാണെന്നു ജസ്വന്ത് ഓര്‍മിപ്പിച്ചു.
കറാച്ചിയിലെ ജിന്നപരാമര്ശങ്ങളുടെ പേരില്‍ വിവാദത്തില്‍ കുടുങ്ങിയ എല്‍. കെ. അദ്വാനിയെ താന്‍ അന്നു പിന്തുണച്ചിരുന്നെന്നുവെന്നും ജസ്വന്ത് വെളിപ്പെടുത്തി.
ജിന്നയ്ക്കെതിരായ പ്രമേയം പാസാക്കാന്‍ ചേര്‍ന്ന പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തില്‍ ഞാന്‍ അദ്വാനിയുടെ പ്രസംഗത്തെ ന്യായീകരിക്കുകയാണു ചെയ്തത്. മറ്റുള്ളവര്‍ക്കു നാം ചെയ്യുന്ന ഉപകാരങ്ങള്‍ മറക്കണം. എന്നാല്‍ നമുക്കു മറ്റുള്ളവര്‍ ചെയ്യുന്ന ഉപകാരങ്ങള്‍ മറക്കരുത്- അദ്വാനിയുടെ നന്ദികേടിനെ ചൂണ്ടിക്കാട്ടി ജസ്വന്ത് പറഞ്ഞു.
ജിന്നപുസ്തകം പ്രസിദ്ധീകരിക്കുന്നത് ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭഗവതിനെയും പ്രതിപക്ഷ നേതാവ് അദ്വാനിയെയും പാര്‍ട്ടി അധ്യക്ഷന്‍ രാജ്നാഥ് സിങ്ങിനെയും മുന്‍കൂട്ടി അറിയിച്ചിരുന്നെന്നും ജസ്വന്ത് പറഞ്ഞു.
പാര്‍ട്ടി കോര്‍ കമ്മിറ്റി യോഗത്തില്‍ താന്‍ അവതരിപ്പിച്ച വിവാദ ബദല്‍രേഖ രണ്ടുദിവസത്തിനുശേഷം പുറത്തുവിടുമെന്നു ജസ്വന്ത് അറിയിച്ചു.
-
മുസ്ലിം വോട്ട് വാങ്ങി ക്ഷേത്രങ്ങൾ പണിയുന്നു; മമതയ്ക്കെതിരെ ആഞ്ഞടിച്ച് ഹുമയൂൺ കബീർ -
"3000 രൂപ പെൻഷൻ, സൗജന്യ ഗ്യാസ്!" വോട്ടുറപ്പിക്കാൻ വമ്പൻ വാഗ്ദാനങ്ങളുമായി ബിജെപി പ്രകടനപത്രിക -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
പറഞ്ഞുവെട്ടി വിമതർ, കണ്ണൂർ കോട്ടയിൽ ‘വിള്ളൽ’ -
ഇലക്ഷൻ പൂരത്തിൽ കൊടിമാറ്റം, എഴുന്നള്ളത്ത്, വെടിക്കെട്ട്... -
വീൽചെയർ മുതൽ വളണ്ടിയർ സേവനം വരെ- ഭിന്നശേഷിക്കാർക്ക് ‘സ്മാർട്ട് വോട്ടിങ്ങി’നായി സാക്ഷം ആപ്പ് -
'മല എലിയെ പ്രസവിച്ചു, രാജ്യം ഭരിക്കുന്ന പാർടിക്ക് ഈ വാറോല നാണക്കേടാണ്', ബിജെപിയെ പരിഹസിച്ച് തോമസ് ഐസക് -
കണക്കിലെ ചില കാസർകോടൻ കസർത്തുകൾ -
"ബിജെപിയെ വീഴ്ത്താൻ ആരുടെ വോട്ടും വാങ്ങും!" നയം വ്യക്തമാക്കി ബിനോയ് വിശ്വം -
തദ്ദേശം സെമി, ഫൈനലിനൊരുങ്ങി ‘മലപ്പുറം പൊളിറ്റിക്കൽ ലീഗ്’ -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി












Click it and Unblock the Notifications