പരാജയകാരണം അദ്വാനിയും വരുണും: ബിജെപി
സിംല: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി പരാജയപ്പെടാന്‍ എല്‍കെ അദ്വാനി മുതല്‍ യുവനേതാവായ വരുണ്‍ ഗാന്ധിവരെയുള്ളവര്‍ കാരണമായെന്ന് റിപ്പോര്‍ട്ട്.
സിംലയില്‍ നടക്കുന്ന ചിന്തന്‍ ബൈഠകില്‍ അവതരിപ്പിച്ച അവലോകന രേഖയിലാണ് അദ്വാനിയും വരുണും ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നത്.
അദ്വാനി പ്രധാനമന്ത്രി മന്മോഹന് സിങിനെതിരെ നടത്തിയ രൂക്ഷമായ പരാമര്‍ശങ്ങള്‍ ജനങ്ങള്‍ക്ക് രസിച്ചില്ലെന്നും അത് തിരഞ്ഞെടുപ്പ് പരാജയത്തിന് വഴിയൊരുക്കിയെന്നും രേഖയില്‍ പറയുന്നു.
നരേന്ദ്രമോഡിയെ ഉയര്‍ത്തിക്കാട്ടി തിരഞ്ഞെടുപ്പിനെ നേരിട്ടതും പരാജയകാരണമായി. വരുണിന്റെ പക്വതയില്ലാത്ത വര്‍ഗീയ പ്രസംഗവും തുടര്‍ന്നുള്ള സംഭവവും പരാജയത്തിന് മറ്റൊരു കാരണമായി- രേഖയില്‍ പറയുന്നു.
തിരഞ്ഞെടുപ്പ് കാലത്ത് ഈ നേതാക്കളുടെയൊക്കെ പ്രകനടത്തെ ശരിവച്ച ബിജെപിയില്‍ പിന്നീട് ഇതിന്റെ പേരില്‍ രൂക്ഷമായ ആഭ്യന്തര പ്രശ്നങ്ങളും അഭിപ്രായവ്യത്യാസങ്ങളും ഉണ്ടായിരുന്നു. അരുണ്‍ ജെയ്റ്റ്ലി, യശ്വന്ത് സിന്‍ഹ തുടങ്ങിയവരുടെ രാജിവരെ കാര്യങ്ങളെത്തി.
നേതൃനിരയില്‍ ഐക്യമുണ്ടായില്ല. പല സംസ്ഥാനങ്ങളിലും സഖ്യങ്ങള്‍ ദുര്‍ബലമായിരുന്നു. മാത്രമല്ല ഇവിടങ്ങളിലൊക്കെ തിരഞ്ഞെടുപ്പിന് മുമ്പേ തോല്‍ക്കുന്ന സ്ഥിതിയായിരുന്നു. മുംബൈ ആക്രമണത്തെ മുന്‍നിര്‍ത്തി കോണ്‍ഗ്രസിനെ പ്രതിക്കൂട്ടിലാക്കാന്‍ കഴിഞ്ഞില്ല- എന്നിങ്ങനെയാണ് രേഖയിലെ വിമര്‍ശനങ്ങള്‍. എന്നാല്‍ ഇത്തരത്തിലൊരു റിപ്പോര്‍ട്ട് ചിന്തന്‍ ബൈഠക്കില്‍ അവതരിപ്പിച്ചിട്ടില്ലെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്.
-
"ബിജെപിയെ വീഴ്ത്താൻ ആരുടെ വോട്ടും വാങ്ങും!" നയം വ്യക്തമാക്കി ബിനോയ് വിശ്വം -
തദ്ദേശം സെമി, ഫൈനലിനൊരുങ്ങി ‘മലപ്പുറം പൊളിറ്റിക്കൽ ലീഗ്’ -
കണക്കിലെ ചില കാസർകോടൻ കസർത്തുകൾ -
'കേരളത്തിൽ ബിജെപി അധികാരത്തിൽ വരും; എൽഡിഎഫും യുഡിഎഫും ഞങ്ങളെ ഭയക്കുന്നു'; മോദി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
35 സീറ്റ് കിട്ടിയാല്‍ കേരളം ബിജെപി ഭരിക്കും; കണക്കുമായി കെ സുരേന്ദ്രന്, കോണ്‍ഗ്രസും മറ്റുള്ളവരും വരും -
ഗ്രാമിന് 100 ദിര്‍ഹത്തോളം കുറവ്!! ആഭരണങ്ങളും സ്വര്‍ണനാണയങ്ങളും വാരിക്കൂട്ടി ദുബായ് ജനത -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ്











Click it and Unblock the Notifications