കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുറച്ച് കഴിയ്ക്കൂ, കുറച്ച് കുടിയ്ക്കൂ:ലാലു പ്രസാദ്

  • By Staff
Google Oneindia Malayalam News

പട്ന: മുന്പ് അരിയ്ക്ക് വിലകൂടിയപ്പോള്‍ കേരളത്തിലെ ഭക്ഷ്യമന്ത്രി ജനങ്ങള്‍ക്ക് ഒരു ഉപദേശം നല്‍കി. വീട്ടില്‍ പശുവിനെയും കോഴിയെയും വളര്‍ത്തുക, ചോറ് കഴിയ്ക്കുന്നത് കുറച്ച് പാലും മുട്ടയും വേണ്ടുവോളം ഭക്ഷിക്കുക.

ചോറെന്നാല്‍ പ്രാണന്‍ പോലെ കരുതുന്ന മലയാളികള്‍ പ്രകോപിതരാകാന്‍ മറ്റെന്തുവേണം. ചോറിന് പകരം പാലും മുട്ടയും എന്ന സിദ്ധാന്തം അവതരിപ്പിച്ച് മന്ത്രിയ്ക്ക് അവര്‍ ചീമുട്ട പാര്‍സലായി അയച്ചുകൊടുത്തു. മാറ്റം മന്ത്രി മന്ദിരത്തില്‍ നിന്നുതന്നെ തുടങ്ങാന്‍ വേണ്ടി. ഇപ്പോഴിതാ രാജ്യം വരള്‍ച്ചയിലൂടെ കടന്നുപോകുന്ന സാഹചര്യത്തില്‍ പുതിയൊരു സൂത്രവുമായി മുന്‍ റയില്‍വേമന്ത്രി ലാലു പ്രസാദ് യാദവ് രംഗത്തെത്തിയിരിക്കുന്നു.

'കുറച്ച് ഭക്ഷിക്കൂ, കുറച്ച് കുടിക്കൂ, ഭക്ഷ്യധാന്യം ശേഖരിക്കൂ, അങ്ങനെ രാജ്യത്തെ ഭക്ഷ്യദൌര്‍ലഭ്യത്തില്‍ നിന്ന് രക്ഷിക്കൂ' (ഖാവോ കം, പിയോ കം, അനാജ് ബച്ചാവോ, ചരാ ബച്ചാവോ, ദേശ് ബച്ചാവോ) എന്നതാണ് വരള്‍ച്ചയെ നേരിടാന്‍ മാനേജ്മെന്റ് വിദ്യാഭ്യാസം പോലുമില്ലാത്ത ലാലു മാര്‍ഗ്ഗം കണ്ടെത്തിയത്. ഇപ്പറഞ്ഞ കാര്യം തീരെയങ്ങ് ശരിയല്ലെന്ന് പറയാന്‍ കഴിയില്ല. പക്ഷേ വിശക്കുന്നവനുണ്ടോ വരള്‍ച്ചയും ദാരിദ്ര്യവും. മാത്രവുമല്ല പലദിവസങ്ങളിലും പട്ടിണികിടക്കുന്ന ജനങ്ങള്‍ ഏറെയുള്ള ഇന്ത്യയെപ്പോലൊരു രാജ്യത്ത് വീണ്ടും ഭക്ഷണം കുറയ്ക്കാന്‍ പറഞ്ഞാല്‍ ജനങ്ങള്‍ എന്തു ചെയ്യും.

കേവലം 13മാസത്തേക്കുള്ള ഭക്ഷ്യധാന്യം മാത്രമാണ് നമ്മുടെ ശേഖരണത്തിലുള്ളത്. എന്നാല്‍ ഭക്ഷണരീതിയില്‍ ഒരു നേരത്തെ ആഹാരം ഉപേക്ഷിക്കുന്നതിലൂടെ അത്രയും ഭക്ഷ്യധാന്യം നമുക്ക് ഭാവിയിലേക്ക് ശേഖരിക്കുകയും ചെയ്യാം-ലാലു പറയുന്നു.

ലാലുവിന്റെ ഭാഷയില്‍ പറഞ്ഞാല്‍ മിതവ്യയം എന്നതു തന്നെ. ഭക്ഷ്യ വസ്തുക്കള്‍ അമിതമായി ഉപയോഗിക്കുന്നവരാണ് നമ്മള്‍. അടുത്ത തവണയും മഴ നമ്മെ ചതിച്ചാല്‍ ഭക്ഷ്യധാന്യം എവിടെനിന്ന് ഉണ്ടാകുമെന്നും ലാലു ചോദിക്കുന്നു.

വരള്‍ച്ച മനുഷ്യ നിര്‍മ്മിതമല്ല, ഒരു പ്രകൃതി പ്രതിഭാസമാണ്. വരള്‍ച്ച് തുടരുകയാണെങ്കില്‍ ജനങ്ങളെ തീറ്റിപ്പോറ്റുക ഏതു സര്‍ക്കാരിന്റെയും കഴിവിനും അപ്പുറത്തുമാണ്. അതുകൊണ്ട് വരള്‍ച്ചയെ നേരിടാന്‍ സാധ്യമായ എന്തും ചെയ്യുമെന്നാണ് ലാലുവിന്റെ നിലപാട്.

പുതിയ മുദ്രാവാക്യം ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറുമായി പങ്കുവച്ചോയെന്ന ചോദ്യത്തിന് അതുകൊണ്ട് എന്തെങ്കിലും മാറ്റമുണ്ടാകുമോയെന്നായിരുന്നു ലാലുവിന്റെ മറുചോദ്യം.

സൂര്യഗ്രഹണ സമയത്ത് ആഹാരം കഴിക്കുന്നത് നിര്‍ഭാഗ്യം കൊണ്ടുവരുമെന്ന ഒരു വിശ്വാസം ഹിന്ദുക്കള്‍ക്കിടയിലുണ്ട്. സൂര്യഗ്രഹണ ദിവസം പട്നയില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെ തരഗ്നെയിലേക്ക് പോയ നിതീഷ് കേവലം ബിസ്കറ്റ് മാത്രമാണ് കഴിച്ചത്. എന്നാല്‍ അതാണ് വരള്‍ച്ചയ്ക്ക് കാരണമായതെന്ന് വിശ്വസിക്കുന്നില്ലെന്നും ലാലു പറഞ്ഞു.

ലാലുവിന്റെ ഈ പ്രസ്താവനയെ നിതീഷ് വിമര്‍ശിക്കുകയും ചെയ്തു. അധികാരം നഷ്ടപ്പെട്ട ലാലുവിന് സമിനല തെറ്റിയെന്നായിരുന്നു നിതീഷിന്റെ പ്രതികരണം. അധികാരം പോയതോടെ ലാലു അന്ധവിശ്വാസങ്ങളുടെ അടിമയായിരിക്കുകയാണെന്നും നിതീഷിന്റെ വക്താവ് പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X