18 രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് ക്ഷേമനിധി
ദില്ലി: ഗള്‍ഫ് മേഖലയടക്കം18 രാജ്യങ്ങളിലെ ഇന്ത്യക്കാര്‍ക്കു കേന്ദ്ര മന്ത്രിസഭ അടിയന്തരാവശ്യ ക്ഷേമനിധി പ്രഖ്യാപിച്ചു. ദുരിതത്തിലകപ്പെടുന്നവര്ക്ക് ഭക്ഷണം, താമസ സൌകര്യം, നിയമസഹായം, നാട്ടിലേക്കുള്ള യാത്ര എന്നിവയ്ക്കു ക്ഷേമനിധി വിനിയോഗിക്കാം.
അപകടത്തില്‍ മരിക്കുന്നവരുടെ മൃതദേഹങ്ങള്‍ വിദേശ രാജ്യങ്ങളില്‍ തന്നെ സംസ്കരിക്കാനോ നാട്ടിലെത്തിക്കാനോ ക്ഷേമനിധിയില്‍ നിന്നും സഹായം ലഭിക്കും. ക്ഷേമനിധിക്ക് അടുത്ത മൂന്നുവര്‍ഷം 4.80 കോടിരൂപ ബജറ്റ് വിഹിതം ലഭിക്കും.
കൂടാതെ, നയതന്ത്ര സേവനങ്ങള്‍ക്ക് ഈടാക്കുന്ന ഫീസ്, ഇന്ത്യന്‍ വംശജരില്‍ നിന്നു ലഭിക്കുന്ന സംഭാവനകള്‍ എന്നിവയും ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കു വിനിയോഗിക്കും.
യുഎഇ, സൌദി അറേബ്യ, ഒമാന്‍, ഖത്തര്‍, കുവൈത്ത്, ബഹ്റൈന്‍, മലേഷ്യ എന്നീ രാജ്യങ്ങളിലെ നയതന്ത്ര കാര്യാലയങ്ങളില്‍ 15 ലക്ഷം രൂപയുടെ ക്ഷേമനിധിയാണ് ഏര്‍പ്പെടുത്തുക.
ലിബിയ, ജോര്‍ദാന്‍, യെമന്‍, സുഡാന്, അഫ്ഗാനിസ്ഥാന്, ഇന്തൊനീഷ്യ, സിറിയ, ലെബനന്, തായ്ലന്ഡ്, മാലദ്വീപ്, ഇറാഖ് നയതന്ത്ര കാര്യാലയങ്ങളില്‍ അഞ്ചുലക്ഷം രൂപയുടേതായിരിക്കും നിധിയെന്നു വാര്‍ത്താ വിതരണ മന്ത്രി അംബിക സോണി വ്യാഴാഴ്ച അറിയിച്ചു.
ഗാര്‍ഹിക ജോലിക്കാര്‍ക്കും അവിദഗ്ധ തൊഴിലാളികള്‍ക്കും സ്പോണ്‍സര്‍മാരുടെ സഹായം ലഭിക്കാത്തവര്‍ക്കും ക്ഷേമനിധി പ്രയോജനകരമാകും. ഇടനിലക്കാരുടെ ചൂഷണം കാരണം കബളിപ്പിക്കപ്പെട്ടവര്‍, ഓടിപ്പോകേണ്ടിവന്ന വീട്ടുജോലിക്കാര്‍, അപകടങ്ങളില്‍ പരുക്കേറ്റവര്‍, ഉപേക്ഷിക്കപ്പെട്ട ജീവിത പങ്കാളികള്‍, രേഖകളില്ലാതെ കുടുങ്ങിയവര്‍ എന്നിവര്‍ക്കു നിധിയുടെ ഗുണഭോക്താക്കളാകാന്‍ അര്‍ഹതയുണ്ട്.
പദ്ധതിയുടെ ഭാഗമായി പാസ്പോര്‍ട്ട്, വീസ, രേഖകള്‍ സാക്ഷ്യപ്പെടുത്തല്‍ തുടങ്ങിയ കോണ്‍സുലര്‍ സേവനങ്ങള്‍ക്കു 100 രൂപ സര്‍വീസ് ചാര്‍ജ് ഈടാക്കും. വിദേശ ഇന്ത്യക്കാര്‍ നിധിയിലേക്കു നല്കുന്ന സംഭാവനകള്‍ക്കു രസീതും ലഭിക്കും.
വിദേശത്ത് 50 ലക്ഷം ഇന്ത്യന്‍ തൊഴിലാളികളുണ്ട്. ഇതില്‍ 90% ഗള്‍ഫ് രാജ്യങ്ങളിലാണ്. അവരില്‍ കൂടുതല്‍പ്പേരും മലയാളികളുമാണ്. അതുകൊണ്ടുതന്നെ മലയാളികളെ സംബന്ധിച്ച് ഇത് ഏറെ സഹായകരമായ ഒറു പദ്ധതിയായിരിക്കും
പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിനു യുപിഎ സര്‍ക്കാരിന്റെ കാലം മുതല്‍ പ്രവാസികാര്യമന്ത്രി വയലാര്‍ രവി ശ്രമിച്ചുവരികയായിരുന്നു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications