21കാരിയെ കൂട്ടമാനഭംഗത്തിനിരയാക്കി
പട്ന: ഇടപെടേണ്ട പലഘട്ടങ്ങളിലും ജനക്കൂട്ടം കാഴ്ചക്കാര്‍ മാത്രമാകുന്ന അവസരങ്ങള്‍ ഇപ്പോള്‍ ഒട്ടും അപൂര്‍വ്വമല്ല. മനുഷ്യരെ എറിഞ്ഞു കൊല്ലുമ്പോഴും, സ്ത്രീകളെ തുണിയുരിച്ച് നടത്തുമ്പോഴുമെല്ലാം എല്ലാം കണ്ടുനില്ക്കുന്നവരായി മാറുകയാണ് ഇന്നത്തെ സമൂഹം.
ഇത്തരമൊരു സമൂഹത്തില്‍ത്തന്നെയാണ് നാം ജീവിക്കുന്നതെന്ന് ഉറപ്പിക്കാന്‍ ഇതാ വീണ്ടും ഒരു സംഭവം. മാനഭംഗപ്പെടുത്തിയ യുവാക്കളെ പിടികൂടാന്‍ തെരുവിലൂടെ ഒരു യുവതി മീറ്ററുകളോളം ഓടിയിട്ടും ജനങ്ങള്‍ എല്ലാം കണ്ടുകൊണ്ടു നിന്നു.
ഒരാള്‍ പോലും കുറ്റവാളികളെ പിടികൂടാന്‍ പെണ്‍കുട്ടിയെ സഹായിക്കാന്‍ തയ്യാറായില്ല. എന്നുമാത്രമല്ല കാര്യമന്വേഷിക്കാന്‍ പോലും ആരും തുനിഞ്ഞില്ല.
ബുധനാഴ്ച പട്നയ്ക്കടുത്താണ് സംഭവം നടന്നത്. 21കാരിയാണ് തന്നെ മാനഭംഗപ്പെടുത്തിയവരെ പിടികൂടാനായി തെരുവില്‍ ജനങ്ങള്‍ക്കിടയിലൂടെ ഓടിയത്. അവസാനം ക്ഷീണിതയായി തന്റെ ഉദ്യമം ഉപേക്ഷിക്കേണ്ടിവന്ന യുവതി തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്കി.
പട്നയില്‍ നിന്നും സ്വന്തം ഗ്രാമത്തിലേയ്ക്കുള്ള യാത്രക്കിടെ ബസ് മാറിക്കയറാന്‍ വേണ്ടിയാണ് ബുധനാഴ്ച പുലര്‍ച്ചെ യുവതി പാലിഗഞ്ചില്‍ ഇറങ്ങിയത്. വീട്ടുകാരെ വിളിക്കാന്‍ ശ്രമിച്ചെങ്കിലും മൊബൈല്കേടായതിനാല് അതിന് സാധിച്ചില്ല.
മൊബൈല്‍ പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കുന്ന യുവതിയെ കണ്ട് മൂന്ന് യുവാക്കള്‍ അടുത്തെത്തി ഫോണ്‍ നന്നാക്കിത്തരാമെന്ന് പറഞ്ഞു. തുടര്‍ന്ന് ഇവര്‍ യുവതിയെ പിടികൂടി തൊട്ടടുത്ത് ഒഴിഞ്ഞു കിടന്ന ഒരു കെട്ടിടത്തില്‍ കൊണ്ടുപോയി മാനഭംഗപ്പെടുത്തി.
പിന്നീട് കെട്ടിടത്തില്‍ നിന്നും ഇറങ്ങിപ്പോയ യുവാക്കള്‍ക്ക് പിന്നാലെ യുവതിയും ഇറങ്ങിയോടുകയായിരുന്നു. ഏറെ ദൂരം ഓടിയെങ്കിലും യാവാക്കളെ പിടികൂടാന്‍ കഴിയാഞ്ഞ് അവര്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്കി.
വീട്ടിലേയ്ക്ക് പോകാന്‍ കഴിയാഞ്ഞ യുവതിയ്ക്ക് പൊലീസ് സംരക്ഷണം നല്കി. തുടര്‍ന്ന് ബുധനാഴ്ച വൈകുന്നേരത്തോടെ കുറ്റവാളികളില്‍ ഒരാളെ അറസ്റ്റുചെയ്യാന്‍ പൊലീസിന് കഴിഞ്ഞു.
മറ്റു രണ്ടുപേര്‍ക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. യുവതിയെ വൈദ്യ പരിശോധനയ്ക്കു വിധേയയാക്കിയിട്ടുണ്ട്. താന്‍ കുറ്റവാളികളെ പിന്തുടരുന്നതു കണ്ടിട്ടും എല്ലാം നോക്കിനിന്ന ജനക്കൂട്ടത്തിന്റെ പ്രവൃത്തി തന്നെ ഞെട്ടിച്ചുകളഞ്ഞെന്ന് പെണ്‍കുട്ടി പറഞ്ഞു
-
സ്വർണ വില വിഷുവിന് 80,000 രൂപയാകുമോ? ആഭരണപ്രേമികൾക്കൊരു ഹാപ്പി ന്യൂസ്..സ്വർണ വീഴും..പക്ഷെ.. -
സൗദി അറേബ്യയുടെ മര്‍മം നോക്കി അടിച്ച് ഇറാന്; തീഗോളം ഉയര്‍ന്നു, വരുമാനം കുത്തനെ ഇടിയും -
സ്വര്‍ണവില കുറഞ്ഞു; നേട്ടമാക്കാന്‍ ഉപഭോക്താക്കള്‍, ആഭരണം വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ടത്, പവന് വില -
അതിർത്തിയിലെ നദികളിലൂടെയുള്ള നുഴഞ്ഞുകയറ്റം തടയാൻ 'പാമ്പുകളും മുതലകളും';നിർദേശവുമായി ബിഎസ്എഫ് -
പരമോന്നത നേതാവ് മൊജ്താബ ഖാംനഇ അതീവ ഗുരുതരാവസ്ഥയിൽ! ഇറാനിൽ ഭരണ പ്രതിസന്ധി -
സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്നത്തെ നിരക്കുകൾ പ്രവാസികൾക്ക് ആശ്വാസമോ? -
അവസാന ലാപ്പിലും തരംഗ സൂചനയില്ല; മധ്യകേരളത്തിൽ യുഡിഎഫ് നില മെച്ചപ്പെടുത്തും -
സൗദി അറേബ്യയും ഇറാഖും മാറി നില്‍ക്കേണ്ടി വരും; ആ രാജ്യത്ത് നിന്ന് ക്രൂഡ് എത്തി, ഇന്ത്യ പ്രതീക്ഷയില്‍ -
ഇറാനിലെ തന്ത്രപ്രധാനമായ ഖാർഗ് ദ്വീപ് ആക്രമിച്ച് യുഎസ്; ഹോർമൂസിന് അരികിലെ എണ്ണ കേന്ദ്രമോ ലക്ഷ്യം? -
ഡാഷ് മോനെ രേവന്താ, മറുപടി വരുന്നുണ്ട്'; 'നീ പോ മോനെ വിജയ' പരാമർശത്തിൽ മുഖ്യമന്ത്രിയുടെ മറുപടി -
കാറ്റ് വലത്തോട്ട്-യുഡിഎഫ് വടക്കൻ വീരഗാഥ രചിച്ചേക്കും; മലപ്പുറം ‘ക്ലീൻ സ്വീപ്പി’ലേക്കോ? -
'നടി തൃഷ വ്യവസായിയെ വിവാഹം ചെയ്തു, 4 കുട്ടികളുണ്ട്, സിനിമ നിര്‍ത്തി, ഇനി എന്തെങ്കിലും ഉണ്ടോ?'












Click it and Unblock the Notifications