കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പന്നിപ്പനി സംസ്ഥാനങ്ങള്‍ക്ക്‌ ആസാദിന്റെ വിമര്‍ശനം

  • By Staff
Google Oneindia Malayalam News

Gulam Nabi Azad
ദില്ലി: പന്നിപ്പനി നിയന്ത്രിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാറുകള്‍ അനാസ്ഥ കാണിച്ചെന്ന്‌ കേന്ദ്ര ആരോഗ്യമന്ത്രി ഗുലാം നബി ആസാദ്‌, ദില്ലിയില്‍ ചേര്‍ന്ന സംസ്ഥാന ആരോഗ്യമന്ത്രിമാരുടെ യോഗത്തിലാണ്‌ ആസാദ്‌ രൂക്ഷവിമര്‍ശനം നടത്തിയത്‌.

സംസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നതിന്‌ കേന്ദ്രത്തിന്‌ ചില പരിമിതികളുണ്ട്‌. എല്ലാം കേന്ദ്രസര്‍ക്കാറിന്റെ ഉത്തരവാദിത്തമാണെന്ന രീതിയലാണ്‌ സംസ്ഥാനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്‌.

പരിമിതികള്‍ക്കുള്ളില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ സാധ്യമായ എല്ലാ നടപടികളും രോഗത്തെ ചെറുക്കാനായി സ്വീകരിച്ചിട്ടുണ്ട്‌- മന്ത്രി പറഞ്ഞു.

പന്നിപ്പനി രോഗചികിത്സ നടത്തുന്നതിന്‌ ആശുപത്രികള്‍ കണ്ടെത്തുന്നതുപോലുള്ള പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാനങ്ങള്‍ ശരിയായ നടപടികള്‍ കൈക്കൊള്ളുന്നില്ല.

ജനങ്ങളുടെ ജീവന്റെ സുരക്ഷാ പ്രശ്‌നമായി സംസ്ഥാനസര്‍ക്കാറുകള്‍ ഈ സാഹചര്യത്തെ കണക്കിലെടുക്കണം. വിവരങ്ങള്‍ ശേഖരിച്ച്‌ മാധ്യമങ്ങള്‍ക്ക്‌‌ നല്‍കുന്നതിനും ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനും സര്‍ക്കാറുകള്‍ വേണ്ടരീതിയില്‍ പരിശ്രമിക്കുന്നില്ല. ഇതാണ്‌ രോഗം വ്യാപകമാകാന്‍ ഇടയാക്കിയത്‌- ആസാദ്‌ കുറ്റപ്പെടുത്തി.

ഇതിനിടെ വെള്ളിയാഴ്‌ച ചെന്നൈയില്‍ ഒരാള്‍ പന്നിപ്പനി ബാധിച്ച്‌ മരിച്ചു. 47വയസ്സുള്ള ഇയാള്‍ ചെന്നൈയില്‍ പന്നിപ്പനി ബാധിച്ച്‌ മരിക്കുന്ന രണ്ടാമത്തെയാളാണ്‌. ഓഗസ്‌റ്റ്‌ 13നായിരുന്നു ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. ഇതോടെ പന്നിപ്പനി ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 45 ആയി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X