പന്നിപ്പനി: മരണം 44
ദില്ലി: ഇനിയെത്ര പേര്‍ കൂടി ഇരയാവുമെന്ന ചോദ്യമുയര്‍ത്തി പന്നിപ്പനി രാജ്യത്ത് മരണം വിതയ്‌ക്കുന്നു. വ്യാഴാഴ്‌ച മാത്രം പത്ത് ജീവനുകളാണ് പന്നിപ്പനിക്കിരയായി രാജ്യത്തിന്റെ പലഭാഗങ്ങളിലായി പൊലിഞ്ഞത്.
മരിച്ചവരുടെ പേര് വിവരങ്ങള്‍ക്ക് പകരം എണ്ണം കണക്കാക്കേണ്ടി വരുന്ന സ്ഥിതിയിലേക്കാണ് രാജ്യം നീങ്ങിക്കൊണ്ടിരിയ്‌ക്കുന്നത്. വ്യാഴാഴ്‌ചയോടെ എച്ച്1എന്‍1 ബാധിച്ച് മരണമടഞ്ഞവരുടെ എണ്ണം 44 ആയിട്ടുണ്ട്.
ദില്ലിയില്‍ രണ്ടും കര്‍ണാടകയില്‍ ഏഴും പേരാണ് വ്യാഴാഴ്‌ച മാത്രം മരിച്ചത്. പുനെയിലും ഗുജറാത്തിലും ഓരോ പേര്‍ വീതം മരിച്ചിട്ടുണ്ട്.
159 പേര്‍ക്ക് കൂടി പുതുതായി രോഗം കണ്ടെത്തിയിതോടെ രാജ്യത്ത് എച്ച്1എന്‍1 വൈറസ് ബാധിച്ചവരുടെ എണ്ണം 2401 ആയി ഉയര്‍ന്നു.
രോഗം ഏറ്റവും കൂടുതല്‍ ജീവനപഹരിച്ച പുനെയില്‍ 66 ഉം മുംബൈയില്‍ 18 ഉം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തത്.












Click it and Unblock the Notifications