11മലയാളികളെ അന്യായമായി തടങ്കലിലിട്ടു
കോഴിക്കോട്: സൗദി അറേബ്യയില്‍ മലയാളികളായ 11പേരെ അന്യായമായി തടങ്കലില്‍ വച്ചിരിക്കുന്നതായി ആരോപണം. ഇവരുടെ ബന്ധുക്കള്‍ വ്യാഴാഴ്‌ച വാര്‍ത്താസമ്മേളനം നടത്തിയാണ് ഇക്കാര്യം അറിയിച്ചത്.
മക്കയിലെ ബദര്‍ ബേക്കറി ജീവനക്കാരാണ് തടങ്കലില്‍ കഴിയുന്നത്. രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് ഇവരെ ജോലി സ്ഥലത്തുനിന്നും പൊലീസ് പിടിച്ചുകൊണ്ടുപോയത്.
എന്നാല്‍ 11പേരെയും കോടതിയില്‍ ഹാജരാക്കുകയോ കുറ്റപത്രംസമര്‍പ്പിക്കുകയോ ചെയ്‌തിട്ടില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഇപ്പോള്‍ അവധിയ്‌ക്ക് നാട്ടിലെത്തിയ നാലു പേരെക്കൂടി ഇതേ കേസില്‍ അറസ്റ്റു ചെയ്യേണ്ടതുണ്ടെന്ന് ഇവരുടെ സ്‌പോണ്‍സറായ അറബിയ്‌ക്ക് സൗദി പൊലീസ് വിവരം നല്‍കിയിട്ടുണ്ടത്രേ.
പാലക്കാട് സ്വദേശി മുഹമ്മദ് ഹനീഫ്, മഞ്ചേരി സ്വദേശികളായ മുഹമ്മദ്, അഷറഫ്, മലപ്പും സ്വദേശികളായ മുജീബ് റഹ്മാന്‍, മുഹമ്മദ
കൊണ്ടോട്ടി സ്വദേശികളായ നാസറുള്ള ഷെരീഫ്, അസീസ്, കോഴിക്കോട് സ്വദേശി അബൂബക്കര്‍, കൊയിലാണ്ടി സ്വദേശി അബൂബക്കര്‍,
തുടങ്ങിയവരാണ് തടവില്‍ കഴിയുന്നത്.
ഇവരെ അന്യായമായി തടങ്കലില്‍ വച്ചത് സംബന്ധിച്ച് ഇന്ത്യന്‍ എംബസിയിലും കോണ്‍സുലേറ്റിലും ബന്ധപ്പെട്ടെങ്കിലും അവരുടെ ഭാഗത്തുനിന്നും വേണ്ട നടപടിയൊന്നുമുണ്ടായില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
വിദേശകാര്യമന്ത്രി എസ്‌എം കൃഷ്‌ണ, സഹമന്ത്രി ശശി തരൂര്‍, പ്രവാസികാര്യമന്ത്രി വയലാര്‍ രവി, മന്ത്രി ഇ അഹമ്മദ് എന്നിവര്‍ക്ക് ബന്ധുക്കള്‍ പരാതി നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications