കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആസിയാന്‍ എതിര്‍പ്പ് ചൈനക്ക് വേണ്ടി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ആസിയാന്‍ കരാറിനെ സിപിഎം എതിര്‍ക്കുന്നത്‌ ചൈനയ്‌ക്ക്‌ വേണ്ടിയാണെന്ന്‌ പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ ചാണ്ടി ആരോപിച്ചു. ആണവക്കരാറിന്റെ കാര്യത്തിലും സിപിഎം സമാനമായ രീതിയില്‍ എതിര്‍പ്പ്‌ ഉയര്‍ത്തിയിരുന്നു. ചൈനയ്‌ക്കുണ്ടാകുന്ന നഷ്ടമാണ്‌ സിപിഎമ്മിനെ പ്രകോപിതരാക്കുന്നത്‌.

കരാര്‍ നടപ്പിലാവുന്നതോടെ ചൈനീസ്‌ ഉല്‌പന്നങ്ങള്‍ ഇന്ത്യയിലേക്ക്‌ ഇറക്കുമതി ചെയ്യുന്നതിന്‌ നിയന്ത്രണമുണ്ടാകും. കരാറില്‍ ചൈനയ്‌ക്ക്‌ ഒപ്പിടാമെങ്കില്‍ ഇന്ത്യയ്‌ക്ക്‌ എന്ത്‌ കൊണ്ട്‌ ആയിക്കൂടായെന്നും പ്രതിപക്ഷ നേതാവ്‌ ചോദിച്ചു.

രാജീവ്‌ഗാന്ധി ഇന്‍സ്റ്റിട്യൂട്ട്‌ ഓഫ്‌ ഡെവലപ്‌മെന്റ്‌ സ്റ്റഡീസ്‌ സംഘടിപ്പിച്ച 'ആസിയാന്‍ കരാര്‍ സാധ്യതകളും ആശങ്കകളും' എന്ന സെമിനാറില്‍ സംസാരിയ്‌ക്കുകയായിരുന്നു. ഉമ്മന്‍ചാണ്ടി.

രാജ്യത്തിന്‌ അനിവാര്യമായതിനാലാണ്‌ കേന്ദ്രസര്‍ക്കാര്‍ ആസിയാന്‍ കരാറില്‍ ഒപ്പിട്ടത്‌. ആസിയാന്‍ കരാര്‍ ഏതെങ്കിലും ഒരു വ്യക്തിക്കോ, പാര്‍ട്ടിക്കോ വേണ്ടിയുള്ളതല്ല. വലിയ ഗുണങ്ങളും ചെറിയ ദോഷങ്ങളുമുള്ള കരാറിന്റെ ദൂഷ്യവശങ്ങള്‍ മറികടക്കാനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ട്‌. തെറ്റായ പ്രചാരണത്തില്‍ ഒതുങ്ങി നിന്നാല്‍ നഷ്ടം രാജ്യത്തിന്‌ തന്നെയായിരിക്കും.

ആണവ കരാറിന്റെ കാര്യത്തിലും ലോകവ്യാപാര കരാറിന്റെ പ്രശ്‌നത്തിലും ഇടതുപക്ഷം കടുത്ത എതിര്‍പ്പ്‌ ഉയര്‍ത്തിയിരുന്നുവെന്ന്‌ കെപിസിസി പ്രസിഡന്റ്‌ രമേശ്‌ ചെന്നിത്തല പറഞ്ഞു. ഒരു സമാന്തര ഭരണം ഇവിടെയുണ്ടാകുമെന്ന്‌ വരെ പ്രചരിപ്പിച്ചു. എന്നാല്‍ തെറ്റായ പ്രാചരണം ജനങ്ങള്‍ തിരിച്ചറിഞ്ഞു. ആഗോളവത്‌കരണ കാലത്ത്‌ ഇന്ത്യയ്‌ക്ക്‌ മാത്രമായി മാറിനില്‍ക്കാന്‍ കഴിയില്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

ഇന്ത്യയ്‌ക്ക്‌ നിലനില്‍ക്കണമെങ്കില്‍ ആസിയാന്‍ കരാറുമായി ബന്ധപ്പെടാതെ പറ്റില്ലെന്ന്‌ മുന്‍ ചീഫ്‌ സെക്രട്ടറി വി. രാമചന്ദ്രന്‍ പറഞ്ഞു. കരാറിനെതിരെ സംസാരിക്കുന്നവര്‍ മറ്റാര്‍ക്കോ വേണ്ടിയാണ്‌ ശബ്ദിക്കുന്നതെന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നുഅദ്ദേഹം പറഞ്ഞു. കരാര്‍ ഒപ്പിടും മുമ്പ്‌ സുതാര്യമായ ചര്‍ച്ചകള്‍ വേണമായിരുന്നുവെന്ന്‌ ആകാമായിരുന്നുവെന്ന്‌ പിസി സിറിയക്‌ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X