ലാവലിന്‍: പിണറായി സമന്‍സ് കൈപ്പറ്റി
തിരുവനന്തപുരം: ലാവലിന്‍ കേസില്‍ കോടതിയില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സിബിഐ പ്രത്യേക കോടതി പുറപ്പെടുവിച്ച സമന്‍സ് സിപിഎം സംസ്ഥാനസെക്രട്ടറി പിണറായി വിജയന് കൈമാറി.
സിപിഎം ആസ്ഥാനമായ എകെജി സെന്ററിലെത്തിയാണ് കോടതി ഉദ്യോഗസ്ഥര്‍ സമന്‍സ് നല്‍കിയത്. സമന്‍സ് പിണറായി വിജയന്‍ ഒപ്പിട്ടു വാങ്ങി. സെപ്‌തംബര്‍ 24ന് കൊച്ചിയിലെ സിബിഐ പ്രത്യേക കോടതിയില്‍ ഹാജരാകണമെന്നാണ് സമന്‍സില്‍ നിര്‍ദ്ദേശിച്ചിരിയ്‌ക്കുന്നത്.
സിബിഐ പ്രത്യേക കോടതിയില്‍ നല്‍കിയ കുറ്റപത്രത്തില്‍ വൈദ്യുതി വകുപ്പിലെ ഉന്നതോദ്യോഗസ്ഥരും ലാവലിന്‍ കമ്പനി അധികൃതരും പ്രതികളാണ്. കേസില്‍ ആകെയുള്ള പത്തു പ്രതികളില്‍ ഒന്‍പതാം പ്രതിയാണ് പിണറായി വിജയന്‍. വിചാരണയ്‌ക്ക് മുന്നോടിയായിട്ടാണ് സിബിഐ കോടതി സമന്‍സ് അയച്ചിരിയ്‌ക്കുന്നത്.
സംസ്ഥാന മന്ത്രിസഭയുടെ ശുപാര്‍ശയെ അവഗണിച്ച് തന്നെ വിചാരണ ചെയ്യുന്നതിന് അനുമതി നല്‍കിയ ഗവര്‍ണ്ണര്‍ ആര്‍എസ് ഗവായിയുടെ നടപടിക്കെതിരെ സിബിഐയും സംസ്ഥാന സര്‍ക്കാരുമാണ് കേസിലെ എതിര്‍കക്ഷികളാക്കി പിണറായി സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഹര്‍ജി ഈ മാസം 31ന് അവസാനം പരിഗണിയക്കാനിരിയ്‌ക്കേയാണ് സമന്‍സ് കൈമാറിയിരിയ്‌ക്കുന്നത്.












Click it and Unblock the Notifications