അഭയ കേസ്: സിബിഐയ്ക്ക് സുപ്രീം കോടതിയുടെ വിമര്‍ശനം
ദില്ലി: സിസ്റ്റര്‍ അഭയ കേസില്‍ സിബിഐയ്ക്ക് സുപ്രീം കോടതിയുടെ വിമര്‍ശനം. കേസിന്റെ വസ്തുതകള്‍ മനസിലാക്കാതെയാണ് സിബിഐ അഭിഭാഷകന്‍ കോടതിയില്‍ വാദിക്കാന്‍ എത്തിയതെന്നായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം.
അഭയക്കേസ് സിബിഐയുടെ ദില്ലിയിലെ ഓഫീസില്‍ നിന്ന് ചെന്നൈയിലെ ഓഫീസിലേക്ക് മാറ്റിയതിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതിയുടെ മുമ്പാകെ പരിഗണനയ്ക്കു വന്നപ്പോള്‍ അഡീഷണല്‍ സൊളിസിറ്റര്‍ ജനറല്‍ ഹാജരായിരുന്നില്ല.
പകരം ഹാജരായ അഭിഭാഷകന് കേസിന്റെ വിശദാംശങ്ങളും അറിയില്ലായിരുന്നു. അഭിഭാഷകര്‍ കേസ് പഠിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടു. തുടര്‍ന്ന് ഈകേസ് കേസ് 26-ലേക്ക് മാറ്റി.
സി ബി ഐക്കു വേണ്ടി അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ ഹാജരാകാതിരുന്നതിനെയും കോടതി വിമര്‍ശിച്ചു. ഈ കേസുമായി ബന്ധപ്പെട്ട് രണ്ടു ഹര്‍ജികളാണ് കോടതി ഇന്ന് പരിഗണിച്ചത്.
കേസില്‍ പ്രതികള്‍ക്ക് ഹൈക്കോടതി അനുവദിച്ച ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിബിഐ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് ഈ മാസം 28-ലേക്ക് മാറ്റി. വെള്ളിയാഴ്ച രാവിലെ കേസ് പരിഗണിച്ചെങ്കിലും പിന്നീട് മാറ്റിവെക്കുകയായിരുന്നു.












Click it and Unblock the Notifications