മത്സ്യകന്യകയെ കാണാന്‍ ജനത്തിരക്ക്
ഹെയ്‌ഫ: ഇസ്രയേലിലെ കടല്‍ത്തീരങ്ങളില്‍ മത്സ്യകന്യകയെക്കണ്ടെത്തിയെന്ന വാര്‍ത്ത പ്രചരിക്കുന്നു. കാര്യം സത്യമാകാനിടയില്ലെങ്കിലും വാര്‍ത്ത ഇസ്രയേലിലെ ടൂറിസം രംഗത്തിന് നല്ല ലാഭം നേടിക്കൊടുക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
നൂറുകണക്കിനാളുകളാണ് പതിവായി ഇവിടത്തെ കടല്‍ത്തീരങ്ങളിലെത്തുന്നത്. എല്ലാവരുടെയും ലക്ഷ്യം ആരോ കണ്ടുവെന്ന് അവകാശപ്പെട്ട മത്സ്യകന്യകയെ കാണുകയെന്നതുതന്നെ.
തീരത്ത് മത്സ്യകന്യകയെ കണ്ടെന്ന് ചിലര്‍ അവകാശപ്പെടുകയും വാര്‍ത്ത അതിവേഗത്തില്‍ പരക്കുകയും ചെയ്‌തതോടെയാണ് ആളുകള്‍ കൂട്ടത്തോടെ കടല്‍ത്തീരത്തേയ്‌ക്ക് എത്തിത്തുടങ്ങിയത്.
മത്സ്യകന്യകയെ കണ്ടെന്ന് പറയുന്നുണ്ടെങ്കിലും ഇതേവരെ അതിന്റെ ഒരു ഫോട്ടോപോലും എടുക്കാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല. എന്നിട്ടും മത്സ്യകന്യകയുണ്ടെന്ന വിശ്വാസത്തിലാണ് ജനങ്ങള്‍.
എന്തായാലും ഈ അഭ്യൂഹം വിറ്റു കാശാക്കാന്‍ തന്നെയായിരുന്നു സര്‍ക്കാറിന്റെയും തീരുമാനം. കടലില്‍ മത്സ്യകന്യകയെ കണ്ടെത്തുന്നവര്‍ക്ക് നഗരകൗണ്‍സില്‍ 10 ലക്ഷം ഡോളറാണ് വാഗ്‌ദാനം നല്‍കിയിരിക്കുന്നത്.
മത്സ്യകന്യകയെ കണ്ടെന്ന് പറഞ്ഞാല്‍ മാത്രം പോര അതിന്റെ ഒരു ചിത്രവും കൂടെ ഹാജരാക്കിയാല്‍ മാത്രമേ സമ്മാനം ലഭിയ്‌ക്കുകയുള്ളു.
പോയാലൊരു യാത്രകിട്ടിയാലോ 10 ലക്ഷം എന്ന ചിന്തയിലാണ് ആളുകള്‍ ഇപ്പോള്‍ കടല്‍ത്തീരത്ത് എത്തുന്നത്. തിരമാലകള്‍ക്കിയില്‍ നിന്നും ഡോള്‍ഫിന്‍ കുതിച്ചുചാടുന്നതുപോലെ മത്സ്യകന്യക ചലിക്കുന്നത് കണ്ടെന്നാണ് ആളുകള്‍ പറയുന്നത്.












Click it and Unblock the Notifications