കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒമാനില്‍ നിന്നും മംഗലാപുരത്തേയ്‌ക്ക്‌ വിമാനം

  • By Staff
Google Oneindia Malayalam News

മസ്‌കറ്റ്‌: എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ ഗള്‍ഫില്‍ നിന്നും ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലേയ്‌ക്ക്‌ വിമാന സര്‍വ്വീസുകള്‍ തുടങ്ങുന്നു. ഒമാനിലെ എയര്‍ ഇന്ത്യയുടെ മാനേജര്‍ മോഗിത്‌ സെയിന്‍ ആണ്‌ ഇക്കാര്യം അറിയിച്ചത്‌.

മസ്‌കറ്റില്‍ നിന്നും മംഗലാപുരം വഴി കൊച്ചിയിലേയ്‌ക്കുള്ള സര്‍വ്വീസ്‌ ഓഗസ്‌റ്റ്‌ 19ന്‌ ആരംഭിച്ചു. ഈ പ്രത്യേക വിമാനം ബുധന്‍, വെള്ളി ദിവസങ്ങളിലാണ്‌ ഉണ്ടാവുക.

ഒമാന്‍ സുല്‍ത്താനേറ്റും ഇന്ത്യയും തമ്മിലുള്ള ബിസിനസ്‌ ബന്ധങ്ങള്‍ ദൃഡമാക്കുക എന്ന ഉദ്ദേശത്തിനൊപ്പം യാത്രക്കാരുടെ എണ്ണം ഉയര്‍ന്നതും കണക്കിലെടുത്താണ്‌ പുതിയ സര്‍വ്വീസുകള്‍ തുടങ്ങുന്നത്‌.

മസ്‌കറ്റില്‍ നിന്നും അബുദബി വഴി അമൃത്സര്‍, ദില്ലി എന്നിവിടങ്ങളിലേയ്‌ക്കും സര്‍വ്വീസ്‌ തുടങ്ങാന്‍ കമ്പനി പദ്ധതിയിട്ടിട്ടുണ്ട്‌. ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളാണ്‌ മസ്‌കറ്റ്‌-അമൃതര്‍-ദില്ലി വിമാനങ്ങള്‍ സര്‍വ്വീസ്‌ നടത്തുക. സെപ്‌റ്റംബര്‍ 4മുതല്‍ ഈ സര്‍വ്വീസ്‌ ആരംഭിക്കും.

2005ലാണ്‌ എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ ഒമാനില്‍ പ്രവര്‍ത്തനം തുടങ്ങിയത്‌. കഴിഞ്ഞ നാലുവര്‍ഷമായി കുറഞ്ഞ യാത്രാച്ചെലവില്‍ വിദേശ ഇന്ത്യക്കാര്‍ക്ക്‌ നാട്ടിലെത്താന്‍ വഴിയൊരുക്കുന്നുവെന്ന പ്രത്യേകതയും എയര്‍ ഇന്ത്യ എക്‌സപ്രസിനുണ്ട്‌.

എയര്‍ ഇന്ത്യ എക്‌സ്‌പ്രസിന്‌ ഒമാനില്‍ നിന്നും കോഴിക്കോട്‌, തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലേയ്‌ക്കും ഇതിന്‌ മുമ്പേ തന്നെ സര്‍വ്വീസുകളുണ്ട്‌. തിരുവനന്തപുരത്തേയ്‌ക്കുള്ള വിമാനം പുറപ്പെടുന്നത്‌ സലാലയില്‍ നിന്നാണ്‌.

സലാലയില്‍ നിന്നും കേരളത്തിലേയ്‌ക്ക്‌ നേരിട്ടുള്ള ഏക വിമാന സര്‍വ്വീസാണിത്‌. ഇതുകൂടാതെ ദില്ലി, അഹമ്മദാബാദ്‌, മുംബൈ, ബാംഗ്ലൂര്‍, ഹൈദരാബാദ്‌, ചെന്നൈ തുടങ്ങിയ പ്രമുഖ നഗരങ്ങളിലേയ്‌ക്കും ഒമാനില്‍ നിന്നും എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ സര്‍വ്വീസുകള്‍ നടത്തിവരുന്നുണ്ട്‌. ഇതില്‍ ടിക്കറ്റ്‌ ഓണ്‍ലൈനില്‍ റിസര്‍വ്വ്‌ ചെയ്യാനുള്ള സൗകര്യവുമുണ്ട്‌. ‌

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X