സൗജന്യ എടിഎം ഉപയോഗത്തിന് നിയന്ത്രണം
മുംബൈ: പ്രത്യേക നിരക്കുകളില്ലാതെ ഇതര ബാങ്കുകളുടെ എടിഎമ്മില്‍നിന്നു പണം സ്വീകരിക്കുന്ന വ്യവസ്‌ഥയ്‌ക്ക് റിസര്‍വ് ബാങ്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ഒരു മാസം അഞ്ചു തവണ മാത്രമേ ഇതര എടിഎമ്മുകളില്‍നിന്ന് ഇനി പണം സ്വീകരിക്കാന്‍ കഴിയൂ.
ആര്‍ബിഐയുടെ ഉത്തരവ് ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നാണു പ്രതീക്ഷയെന്ന് രാജ്യത്തെ സ്വകാര്യ പൊതുമേഖലാ ബാങ്കുകളുടെ സംഘടനയായ ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്‍(ഐ.ബി.എ) ചെയര്‍മാന്‍ കെ. രാമകൃഷ്‌ണന്‍ പറഞ്ഞു.
ഇതര എ.ടി.എമ്മുകളില്‍നിന്ന് ഒരു തവണ 10,000 രൂപയില്‍ കൂടുതല്‍ പണം പിന്‍വലിക്കുന്നതിനും റിസര്‍വ് ബാങ്ക് നിയന്ത്രണമേര്‍പ്പെടുത്തി. ഇതര ബാങ്കിന്റെ എടിഎം ഉപയോഗിക്കുന്നതിന് 20 രൂപ ഇടാക്കണമെന്നാണ് സംഘടന ആവശ്യപ്പെടുന്നത്.
ഏപ്രില്‍ ഒന്നുമുതലാണ് പ്രത്യേക നിരക്കില്ലാതെ ഏത് എടിഎമ്മുകളില്‍ നിന്നും പണം സ്വീകരിക്കാനുള്ള സൗകര്യം രാജ്യത്ത് നിലവില്‍ വന്നത്.
ബാങ്കുകള്‍ക്കുണ്ടാകുന്ന അനാവശ്യച്ചെലവു മൂലം ഈ രീതിക്കു മാറ്റം വരുത്തണമെന്ന് ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്‍ പ്രതിനിധികള്‍ ഈയിടെ ആവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications