ബാലികയെ പീഡിപ്പിച്ച നടി അറസ്റ്റില്‍

ഹിന്ദി സീരിയല്‍ താരം ഉര്‍വശി ദനോര്‍ക്കര്‍(32)ആണ് വീട്ടു ജോലിക്കു നിന്ന പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചത്. രാമേശ്വരി എന്ന പത്തുവയസ്സുകാരിയാണ് നടിയുടെയും അമ്മയുടെയും ക്രൂരതയ്‌ക്കിരയായത്.
മര്‍ദ്ദനമേറ്റ കുട്ടികയുടെ മുഖത്തും ശരീരത്തിലാകെയും കരുവാളിച്ച പാടുകള്‍ കാണുന്നുണ്ട്. കൂടാതെ കൈകള്‍ പൊള്ളിക്കുകയും ചെയ്‌തിട്ടുണ്ട്. ബാലപീഡനം, ബാലവേല, ഗാര്‍ഹിക പീഡനം എന്നീ കേസുകളാണ് ഉര്‍വശിയുടെ പേരില്‍ ചുമത്തിയിരിക്കുന്നത്.
അമരാവതി സ്വദേശിയായ രാമേശ്വരിയെ മുംബൈയിലെ സ്‌കൂളില്‍ ചേര്‍ക്കാമെന്ന് പറഞ്ഞാണ് മാതാപിതാക്കളുടെ അടുക്കല്‍ നിന്നും ഉര്‍വ്വശി ബോംബെയിലേയ്‌ക്ക് കൊണ്ടുവന്നത്. എന്നാല്‍ സ്‌കൂളില്‍ ചേര്‍ക്കാതെ തന്നെ വീട്ടുജോലികള്‍ ചെയ്യിക്കുകയായിരുന്നുവെന്ന് കുട്ടി പറയുന്നു.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി തിളയ്‌ക്കുന്ന വെള്ളം ശരീരത്തില്‍ ഒഴിക്കുന്നതടക്കമുള്ള ക്രൂരതകള്‍ ഉര്‍വശി തന്നോട് കാണിച്ചുവെന്ന് കുട്ടി പൊലീസിന് മൊഴി നല്‍കി.












Click it and Unblock the Notifications