മോഡിയെ രക്ഷിച്ചത് അദ്വാനിയാണെന്ന് ജസ്വന്ത്
ദില്ലി: പുസ്തക വിവാദത്തിന്റെ പേരില്‍ ബിജെപിയില്‍ നിന്ന് പുറത്താക്കപ്പെട്ട മുതിര്‍ന്ന നേതാവ് ജസ്വന്ത് സിംഗ് കൂടുതല്‍ വെളിപ്പെടുത്തലുകളുമായി രംഗത്ത്.
മുതിര്‍ന്ന നേതാവ് എല്‍ കെ അദ്വാനിയെ ലക്ഷ്യം വച്ചാണ് ജസ്വന്തിന്റെ നീക്കങ്ങള്‍. കാണ്ടഹാറിലേയ്ക്ക് തീവ്രവാദികളുമായി പോയ വിവരം അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന അദ്വാനിക്ക് അറിയാമായിരുന്നുവെന്ന് ജസ്വന്ത് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. അദ്വാനിയുടെ വാദങ്ങള്‍ക്ക് കടകവിരുദ്ധമാണ് ഈ വെളിപ്പെടുത്തല്‍
2002ലെ ഗുജറാത്ത് കലാപത്തെത്തുടര്‍ന്ന് മോഡിക്കെതിരെ നടപടിയെടുക്കുന്നതിനെ അദ്വാനിയാണ് എതിര്‍ത്തതെന്നാണ് ജസ്വന്തിന്റെ പുതിയ വെളിപ്പെടുത്തല്‍.
പാര്‍ട്ടിയില്‍ ഭിന്നിപ്പുണ്ടാവുമെന്ന് ചൂണ്ടിക്കാട്ടി മോഡിക്കെതിരായ നടപടിയെ അദ്വാനി എതിര്‍ക്കുകയായിരുന്നെന്ന് ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തില്‍ ജസ്വന്ത് പറഞ്ഞു.
കലാപത്തിന് ശേഷം താന്‍ അന്നത്തെ പ്രധാനമന്ത്രി വാജ്പേയി, അദ്വാനി, അരുണ്‍ ഷൂരി എന്നിവരോടൊത്ത് ഗോവയിലെക്ക് വിമാന മാര്‍ഗം സഞ്ചരിച്ചു. യാത്രയ്ക്കിടെ ഗുജറാത്ത് കലാപത്തിന്റെ പശ്ചാത്തലത്തില്‍ പാര്‍ട്ടി എന്ത് നടപടി സ്വീകരിക്കണമെന്ന് വാജ്പേയി ചോദിക്കുകയുണ്ടായി.
ഇക്കാര്യത്തില്‍ അദ്വാനിയുടെ അഭിപ്രായം ആരായാന്‍ വാജ്പേയി തന്നെയാണ് ചുമതലപ്പെടുത്തിയതെന്ന് ജസ്വന്ത് പറഞ്ഞു. എന്നാല്‍ മോഡിക്കെതിരെയുള്ള എന്തെങ്കിലും നടപടി പാര്‍ട്ടിയില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കുമെന്നായിരുന്നു അദ്വാനിയുടെ മറുപടി.
അദ്വാനി ഗുജറാത്ത് മുഖ്യമന്ത്രിയെ രക്ഷപ്പെടുത്തുകയായിരുന്നോ എന്ന ചോദ്യത്തിന് അങ്ങനെയാണ് താന്‍ കരുതുന്നതെന്നായിരുന്നു ജസ്വന്തിന്റെ മറുപടി.
കലാപത്തില്‍ ഏറെ ദുഃഖിതനായിരുന്നെങ്കിലും അദ്വാനിയുടെ എതിര്‍പ്പ് പരിഗണിച്ചാണ് വാജ്പേയി മോഡിക്കെതിരെ നടപടിയെടുക്കാതിരുന്നത്. കലാപ സമയത്ത് വാജ്പേയി രാജിവയ്ക്കാന്‍ ശ്രമിച്ചതായും ജസ്വന്ത് വെളിപ്പെടുത്തി.
അന്ന് താനുള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് അദ്ദേഹത്തെ അനുനയിപ്പിച്ച് പിന്തിരിപ്പിക്കുകയായിരുന്നെന്നും ജസ്വന്ത് പറഞ്ഞു.
അടുത്തിടെ പുറത്തിറക്കിയ 'ജിന്ന - ഇന്ത്യ, വിഭജനം സ്വാതന്ത്ര്യം" എന്ന പുസ്തകത്തില്‍ മുഹമ്മദാലി ജിന്നയെ പ്രകീര്‍ത്തിക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ നടത്തിയതിനാണ് ജസ്വന്തിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്.
-
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
35 സീറ്റ് കിട്ടിയാല്‍ കേരളം ബിജെപി ഭരിക്കും; കണക്കുമായി കെ സുരേന്ദ്രന്, കോണ്‍ഗ്രസും മറ്റുള്ളവരും വരും -
'കേരളത്തിൽ ബിജെപി അധികാരത്തിൽ വരും; എൽഡിഎഫും യുഡിഎഫും ഞങ്ങളെ ഭയക്കുന്നു'; മോദി -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും










Click it and Unblock the Notifications