പന്നിപ്പനി മരണം 50 ആയി
പുനെ: പന്നിപ്പനി ബാധിച്ച് ഇന്ത്യയില്‍ രണ്ടു പേര്‍ കൂടി മരിച്ചു. ചെന്നൈയിലും പുണെയിലുമാണ് ശനിയാഴ്ച പന്നിപ്പനി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് പന്നിപ്പനി ബാധിച്ച് മരിക്കുച്ചവരുടെ എണ്ണം 50 ആയി.
പുനെയില്‍ മാത്രം ഇതുവരെ പന്നിപ്പനി ബാധിച്ചു മരിക്കുന്നവരുടെ എണ്ണം 20 ആണ്. വെള്ളിയാഴ്ച പന്നിപ്പനി ബാധിച്ച് ചെന്നൈയില്‍ ഒരു 47 കാരന്‍ മരിച്ചിരുന്നു.
ഇതിനിടെ ഗോവയില്‍ ഒരു സ്വകാര്യ ആശുപത്രിയില്‍ ഒരാള്‍ മരിച്ചത് പന്നിപ്പനിയെ തുടര്‍ന്നാണെന്നു സംശയിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇക്കാര്യത്തിന് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. ബാംഗ്ലൂരില്‍ നിന്നെത്തിയ ഇയാള്‍ പനിബാധിച്ച് ഏതാനും ദിവസങ്ങളായി ചികിത്സയിലായിരുന്നു.
കേരളത്തില്‍ ആറു പേര്‍ക്കു കൂടി പന്നിപ്പനി ബാധി സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് പന്നിപ്പനി ബാധിതരുടെ എണ്ണം 99 ആയി.












Click it and Unblock the Notifications