നിശ്ചയ ദിവസം ബിനീഷിന് കല്യാണവും

ശനിയാഴ്‌ച അങ്ങനെയൊരു വിവാഹം നടന്നു. സംസ്ഥാന ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്റെ മകനും നടനുമായ ബിനീഷ് കോടിയേരിയുടെ കല്യാണം.
ശനിയാഴ്‌ച മസ്‌കറ്റ് ഹോട്ടലില്‍ വച്ച് നടന്ന വിവാഹനിശ്ചയച്ചടങ്ങാണ് വിവാഹമായി പരിണമിച്ചത്. റിനീറ്റയാണ് ബിനീഷിന്റെ ഭാര്യ. മോതിരം മാറ്റല്‍ ചടങ്ങ് ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് ശനിയാഴ്‌ചത്തെ നിശ്ചയാഘോഷത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്.
പ്രതിശ്രുതവരനും വധുവും തമ്മില്‍ മോതിരം മാറ്റിക്കഴിഞ്ഞപ്പോള്‍ പെട്ടെന്ന് കോടിയേരി ബാലകൃഷ്‌ണന്‍ സദസ്സിലിരിക്കുന്ന എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ടൊരു പ്രഖ്യാപനം നടത്തി. ഇന്നു തന്നെ വിവാഹവും നടത്തുകയാണ്. വിവാഹത്തിനായി മറ്റൊരു ചടങ്ങ് ഉണ്ടാവില്ല. എല്ലാവരും സഹകരിക്കണം.
തുടര്‍ന്ന് എടുപിടീന്ന് കാര്യങ്ങളെല്ലാം നടന്നു. ബിനീഷ് റിനീറ്റയുടെ കഴുത്തില്‍ താലികെട്ടി. ചടങ്ങ് കഴിഞ്ഞ് പങ്കെടുത്തവര്‍ക്കെല്ലാം സദ്യയും നല്‍കി. വരന്റെയും വധുവിന്റെയും അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും മാത്രമേ വിവാഹനിശ്ചയത്തിന് ക്ഷണിച്ചിരുന്നുള്ളു.
മാര്‍ ഇവാനിയോസ് കോളെജിലെ വിദ്യാര്‍ത്ഥിനിയായ റിനീറ്റ കെ കരുണാകരന്റെ മകള്‍ പത്മജയുടെ ഭര്‍ത്താവിന്റെ ബന്ധുകൂടിയാണ്.
കല്യാണം നടത്തി സ്‌ത്രീധനം, ആര്‍ഭാഢം എന്നിവയുടെ പേരില്‍ വിവാദത്തില്‍ കുരുങ്ങാന്‍താല്‍പ്പര്യമില്ലാഞ്ഞിട്ടാണോ അതല്ല രണ്ട് ചടങ്ങ് നടത്തേണ്ടുന്നിടത്ത് ഒരു ചടങ്ങുകൊണ്ട് കാര്യം കാണാമെന്ന് കരുതിയിട്ടാണോ കോടിയേരി മകന്റെ വിവാഹം ഇത്രയും ലളിതമായ ഒരു ചടങ്ങാക്കിമാറ്റിയതെന്നാണ് സംശയം.
എന്തായാലും നിശ്ചയത്തിന് വേണ്ടിയുള്ള ഒരുക്കങ്ങള്‍ കണ്ടാല്‍ ഈ പദ്ധതി രണ്ടു വീട്ടുകാരും ചേര്‍ന്ന് നേരത്തേ തീരുമാനിച്ചുറപ്പിച്ചതാണോയെന്ന് സംശയം തോന്നുക സ്വാഭാവികം.












Click it and Unblock the Notifications