മുത്തൂറ്റ് ഗ്രൂപ്പ് ചെയര്‍മാന്റെ മകനെ കൊന്നു

ആലപ്പുഴ ചങ്ങനാശ്ശേരി റോഡില്‍ പള്ളാത്തുരുത്തി പാലത്തിന് സമീപം കാര്‍ തടഞ്ഞുനിര്‍ത്തി പിടിച്ചിറക്കിയാണ് പോളിനെ കൊലപ്പെടുത്തിയത്. ക്വട്ടേഷന്‍ സംഘമാണ് കൊലയ്ക്ക് പിന്നില്‍ എന്ന് സംശയിക്കുന്നു.
ദില്ലിയിലായിരുന്ന പോള്‍ ജോര്‍ജ് ബിസിനസ് കാര്യങ്ങള്‍ക്കാണ് ആലപ്പുഴയില്‍ എത്തിയത്. ആലപ്പുഴയില്‍ മൂത്തൂറ്റ് ഗ്രൂപ്പിന് ടൂറിസം പ്രോജക്റ്റുകളുണ്ട്. ബിസിനസ് വൈരമാകാം കൊലപാതകത്തിനു പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആളുമാറി കൊലപ്പെടുത്തിയതാകാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല.
രാത്രി 12 മണിക്കു ശേഷമാണ് കൊലപാതകമുണ്ടായത്. എറണാകുളത്തു നിന്നും മാരാരിക്കുളത്തെ റിസോര്‍ട്ടില്‍ രണ്ടു സുഹൃത്തുകളുമായി എത്തിയ ശേഷം തിരിച്ചുപോകുന്പോള്‍ ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തെ ഒരു സംഘം പിന്തുടര്‍ന്നെത്തി കാര്‍ തടഞ്ഞിട്ട് പോളിനെ വെട്ടുകയായിരുന്നു എന്നാണ് വിവരം.
പൊലീസെത്തി പോളിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോളിനൊപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കളെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.
കൊല്ലപ്പെട്ട പോള്‍ അവിവാഹിതനാണ്. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍.












Click it and Unblock the Notifications