മുരളി ഉത്തരം താങ്ങുന്ന പല്ലി: പീതാംബരന്‍
തിരുവനന്തപുരം: ഉത്തരത്തില്‍ പറ്റിപ്പിടിച്ചിരിക്കുന്ന പല്ലി ഉത്തരം താങ്ങുന്നുവെന്ന് അവകാശപ്പെടുന്നതുപോലെയാണ് മുരളീധരന്റെ അവകാശവാദങ്ങളെന്ന് എന്‍സിപി സെക്രട്ടറി ടിപി പീതാംബരന്‍ മാസ്റ്റര്‍ ആരോപിച്ചു.
എന്‍സിപിയുടെ ദേശീയ പാര്‍ട്ടി സ്ഥാനം നിലനില്‍ത്തിയിരിക്കുന്നത് താന്‍ കാരണമാണെന്ന മുരളിയുടെ വാദത്തെ പരാമര്‍ശിച്ചുകൊണ്ടാണ് പീതാംബരന്‍ മാസ്റ്റര്‍ ഇങ്ങനെ പറഞ്ഞത്.
എന്‍സിപിയ്‌ക്ക് ഒരു നയവുമില്ലെന്ന് ആക്ഷേപിക്കുന്ന മുരളിയുടെ നയങ്ങള്‍ ദൃഢമായതിനാലാകണം അദ്ദേഹം കൂടെക്കൂടെ അഭിപ്രായങ്ങള്‍ മാറ്റുന്നത്.
എന്‍സിപിയുടെ നഷ്ടപ്പെട്ട ഓഫീസുകള്‍ തിരിച്ചുപിടിക്കാന്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കും- മാസ്റ്റര്‍ പറഞ്ഞു. പുതിയ സംസ്ഥാന പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച് ഇപ്പോള്‍ ചര്‍ച്ചകളൊന്നും നടക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications