കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റംസാന്‍; ആത്മസംസ്‌കരണത്തിന്റെ മാസം

  • By Staff
Google Oneindia Malayalam News

Prayer
കൊച്ചി: ഇസ്ലാം മതവിശ്വാസികള്‍ക്ക്‌ ഇനി വ്രതശുദ്ധിയുടെയും ആത്മസംസ്‌കരണത്തിന്റെയും നാളുകള്‍. ശനിയാഴ്‌ച പുണ്യമാസമായ റംസാന്‍ ഒന്ന്‌.

ഇനിവരുന്ന ഒരു മാസക്കാലം പ്രാര്‍ത്ഥനയും ഉപവാസങ്ങളും ദാനധര്‍മ്മങ്ങളും കൊണ്ട്‌ ആത്മശുചീകരണം നടത്തി വിശ്വാസികള്‍ സ്വന്തം പാപങ്ങള്‍ കഴുകിക്കളയും.

ഖുര്‍ ആനില്‍ ആവര്‍ത്തിച്ച്‌ പറഞ്ഞിട്ടുള്ള ക്ഷമ പരിശീലിക്കുന്ന കാലം കൂടിയാണിത്‌. ക്ഷമ സത്യവിശ്വാസത്തിന്റെ പകുതിയാണെന്നാണ്‌ നബി വചനം. വ്രതം ക്ഷമയുടെ പകുതിയാണെന്നും പ്രവാചകന്‍ പറഞ്ഞിരിക്കുന്നു.

കഠിനവ്രതമനുഷ്ടിക്കുന്ന വിശ്വാസി എല്ലാവരോടും ക്ഷമയോടെ മാത്രം പെരുമാറുന്നു. എല്ലാവരുടെയും തെറ്റുകള്‍ ക്ഷമിക്കുന്നു. അതിലൂടെ സഹജീവി സ്‌നേഹം വളരുന്നു.

പാപമോചനത്തിന്റെ മാസമാണ്‌ റംസാന്‍. പുണ്യമാസത്തില്‍ ചെയ്യുന്ന ഓരോ പ്രവൃത്തിക്കും എഴുപതിനായിരം ഇരട്ടിവരെ പ്രതിഫലം ലഭിക്കുമെന്നാണ്‌ വിശ്വാസം. മതങ്ങളുടെ അതിര്‍വരമ്പുകള്‍ സൂക്ഷിക്കാതെ നടത്തുന്ന നോമ്പുതുറ സാഹോദര്യത്തിന്റെ സന്ദേശം പകരുന്നതാണ്‌.

വ്യാഴാഴ്‌ച മാസപ്പിറവി കാണാത്ത സാഹചര്യത്തില്‍ ശനിയാഴ്‌ച റംസാന്‍ ഒന്നായി ഖാസിമാര്‍ പ്രഖ്യാപിക്കുകയായിരുന്നു. ഗള്‍ഫിലും ശനിയാഴ്‌ചതന്നെയാണ്‌ നോമ്പ്‌ തുടങ്ങുന്നത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X