ഇറാന്‍റെ നിയുക്ത മന്ത്രി ഇന്റര്‍പോള്‍ പട്ടികയില്‍
കെയ്റോ: ഇറാന്റെ നിയുക്ത പ്രതിരോധ മന്ത്രി അഹ്മദ് വാഹിദി ഇന്റര്‍പോളിന്റെ പട്ടികയില്‍.
1994 ല്‍ ബ്യൂണസ് ഐറിസില്‍ ജൂത സാംസ്കാരിക കേന്ദ്രത്തില്‍ നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ടാണ് വാഹിദിയെ ഇന്റര്‍പോള്‍ തിരയുന്നത്.
ഇറാന്‍ പാര്‍ലമെന്റില്‍ ബുധനാഴ്ച പ്രസിഡന്റ് അഹ്മദ് നിജാദ് സമര്‍പ്പിച്ച 21 മന്ത്രിമാരുടെ പട്ടികയിലാണ് വാഹിദിയെ പ്രതിരോധ മന്ത്രിയായി ഉള്‍പ്പെടുത്തിയത്.
രാജ്യാന്തര തലത്തില്‍ പ്രവര്‍ത്തിക്കുന്ന റവല്യൂഷനറി ഗാര്‍ഡിസിന്റെ പോഷക സംഘടനയായ കുദ്സ് ഫോഴ്സിന്റെ തലവനായിരുന്നു വാഹിദ്.
1994 ല്‍ നടന്ന സ്ഫോടനത്തിലെ ആസൂത്രകന്‍, ധനസ്രോതസ്, സ്ഫോടനം നടത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയിട്ടുള്ള അഞ്ച് ഇറാന്‍ ഉദ്യോഗസ്ഥരില്‍ ഒരാളാണ് ഇദ്ദേഹം.
ബ്യൂണസ് ഐറിസിലെ സ്ഫോടനത്തില്‍ 85 പേര്‍ മരിക്കുകയും നൂറോളം പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. 2007 മുതല്‍ വാഹിദിയ്‌ക്കെതിരെ ഇന്റര്‍പോള്‍ റെഡ് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
വാഹിദിയ്‌ക്കെതിരെ അറസ്റ്റുവാറണ്ട് പുറപ്പെടുവിച്ച വിവരം ഏജന്‍സി 187 രാജ്യങ്ങളെ അറിയിച്ചിട്ടുണ്ട്. വാഹിദിയെ ഇറാന്റെ പ്രതിരോധ മന്ത്രിയായി നാമനിര്‍ദ്ദേശം ചെയ്‌തതിനെ ഇസ്രയേലും അര്‍ജന്റീനയും വിമര്‍ശിച്ചിരുന്നു.












Click it and Unblock the Notifications