Get Updates
Get notified of breaking news, exclusive insights, and must-see stories!

സുരേഷ് ഗോപിയുടെ സഹോദരന്‍ വിമാനാപകടത്തില്‍പ്പെട്ടു

ടെട്ടര്‍ബോറോ (ന്യൂജെഴ്‌സി): ചലച്ചിത്രതാരം സുരേഷ്‌ഗോപിയുടെ സഹോദരന്‍ സനല്‍ ഗോപിയ്ക്ക് വിമാനാപകടത്തില്‍ പരുക്ക്.

അമേരിക്കയിലെ ന്യൂജെഴ്‌സി ടെട്ടര്‍ബോറോ വിമാനത്താവളത്തില്‍ ചെറുവിമാനം മരത്തിലിടിച്ചു തകര്‍ന്നാണ് അപകടമുണ്ടായത്. സനല്‍ഗോപിയടക്കം രണ്ടുപേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു.

ഇവര്‍ സഞ്ചരിച്ച ഇരട്ട എഞ്ചിനുള്ള ജഗ്വാര്‍ സ്‌പെഷ്യല്‍ എഡിഷന്‍ ബീച്ച് ക്രാഫ്റ്റ് കിങ് എയര്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. റീഡിങ്ങില്‍ നിന്നും മെഡിക്കല്‍ രേഖകളുമായി വരികയായിരുന്നു വിമാനം.

ഗുരുതരമായി പൊള്ളലേറ്റ ഇവരെ സെന്റ് ബര്‍ണബാസ് മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പൈലറ്റ് സിങ്കിങ് സ്​പ്രിങ്‌സ് സ്വദേശി ജോര്‍ജ് മഡോക്‌സാണ് (54) പരിക്കറ്റ രണ്ടാമത്തെയാള്‍. ഇയാളുടെ നില അതീവഗുരുതരമാണെന്ന് ആസ്​പത്രി അധികൃതര്‍ അറിയിച്ചു. വിമാനത്തിന്റെ സഹപൈലറ്റായിരുന്നു നാല്‍പത്തിരണ്ടുകാരനായ സനല്‍ഗോപി.

ഇവരെ വിമാനത്താവളത്തിനടുത്തുള്ള ഒരു ബസ്‌സ്‌റ്റോപില്‍ ബോധരഹിതരായി കിടക്കുന്നതാണ് രക്ഷാപ്രവര്‍ത്തകര്‍ കണ്ടത്. ലാന്‍ഡ് ചെയ്യാന്‍ തുടങ്ങിയ വിമാനം റണ്‍വേയ്ക്ക് സമീപത്തെ മരച്ചില്ലയില്‍ ഇടിച്ചുവീണ് കത്തിയമരുകയായിരുന്നുവെന്ന് നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് സേഫ്റ്റ് ബോര്‍ഡ് അന്വേഷണോദ്യോഗസ്ഥന്‍ റോബര്‍ട്ട് ഗ്രേറ്റ്‌സ് അറിയിച്ചു.

ഒരു കെട്ടിടത്തിന്റെ പിറകുവശത്തുനിന്നാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. കഴിഞ്ഞ മാസം ഇതേ വിമാനത്താവളത്തില്‍ വച്ച് ഒരു വിമാനം ടേക്കോഫിനിടെ മറ്റൊരു ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ച് ഒന്‍പത് പേര്‍ മരിച്ചിരുന്നു. ഹഡ്‌സണ്‍ നദിക്ക് മുകളില്‍ വച്ചായിരുന്നു സംഭവം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+