കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാര്‍ബറും കുടുംബവും മുഖ്യന്റെ കാറിന് മുന്നില്‍ചാടി

  • By Staff
Google Oneindia Malayalam News

Barber Family
ഭുവനേശ്വര്‍: ഏഴുവര്‍ഷം മുമ്പ്‌ സര്‍ക്കാരനുവദിച്ച കൊച്ചുഭൂമിയുടെ അവകാശം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച്‌ ദരിദ്ര ബാര്‍ബറും കുടുംബവും ഒറീസ്സ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിന്റെ വാഹനവ്യൂഹത്തിനു മുന്നിലേക്ക്‌ എടുത്തുചാടി.

മുഖ്യമന്ത്രിയുടെ പൈലറ്റ്‌ വാഹനം നിര്‍ത്തിയതോടെ വാഹനവ്യൂഹം തടസ്സപ്പെട്ടു. ഉദ്യോഗസ്ഥരോട്‌ കാര്യം തിരക്കാതെ മുഖ്യമന്ത്രി വണ്ടിയില്‍നിന്നിറങ്ങി ബാര്‍ബര്‍ കുടുംബത്തിന്റെ പരാതി കേട്ടു.

അമ്പതു വയസ്സുകാരന്‍ ദുകുവയും ഭാര്യയും 18കാരിയായ മകളുമാണ്‌ വാഹനത്തിനു മുന്നില്‍ ചാടിയത്‌. ഗഞ്ചം ജില്ലയില്‍ ഭഞ്ചനഗറിലെ ജിലുദിപാലി ഗ്രാമത്തില്‍ ജനനനിയന്ത്രണമാര്‍ഗം സ്വീകരിച്ചവര്‍ക്കുള്ള പദ്ധതിയില്‍പ്പെടുത്തിയാണ്‌ ദുകുവയുടെ കുടുംബത്തിന്‌ ഭൂമി നല്‌കിയത്‌.

എന്നാല്‍ ഭൂമി കൈയടക്കിയ ഒരു ക്രിമിനല്‍ അത്‌ വിട്ടുകൊടുക്കാന്‍ തയ്യാറായില്ല. പരാതി കേട്ടയുടനെ മുഖ്യമന്ത്രി പ്രശ്‌നം പരിഹരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക്‌ നിര്‍ദേശം നല്‌കി.

മുഖ്യമന്ത്രിയുടെ പരാതിപരിഹാര പരിപാടിക്ക്‌ വേണ്ടിയെത്തിയതായിരുന്നു ദുകുവയുടെ കുടുംബം. ആഴ്‌ചതോറുമുള്ള പരിപാടിക്ക്‌ മുഖ്യമന്ത്രി വരില്ലെന്നറിഞ്ഞതോടെ വാഹനവ്യൂഹവും കാത്ത്‌ തങ്ങള്‍ സെക്രട്ടേറിയറ്റ്‌ പടിക്കല്‍ നില്‍ക്കുകയായിരുന്നെന്ന്‌ മകള്‍ സന്തോഷിണി പറഞ്ഞു.

മുഖ്യമന്ത്രിയുടെ പ്രശ്നം പരിഹരിക്കാമെന്ന് പറഞ്ഞെങ്കിലും സന്തോഷിണിക്ക്‌ ആ വാക്കില്‍ അത്ര പ്രതീക്ഷയില്ല. തങ്ങള്‍ പലവട്ടം മുഖ്യമന്ത്രിയെ കണ്ടപ്പോഴെല്ലാം അദ്ദേഹം ഇതുപോലെ ഉദ്യോഗസ്ഥര്‍ക്ക്‌ നിര്‍ദേശം നല്‌കിയിരുന്നു. എന്നാല്‍ ഒന്നും സംഭവിച്ചില്ല- സന്തോഷിണി പറയുന്നു.

സഹായത്തിനായി ജില്ലാ അധികൃതരെയും പോലീസിനെയുമെല്ലാം സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. 2008 നവംബറില്‍ മോഷണക്കേസില്‍ കുടുക്കി തങ്ങളെ 28 ദിവസം ജയിലിലടച്ചെന്നും സ്ഥലത്ത്‌ കെട്ടിയ കുടില്‍ തകര്‍ത്തെന്നും സന്തോഷിണി പറയുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X