സുധീന്ദ്ര കുല്‍ക്കര്‍ണി ബിജെപി വിട്ടു

പ്രമുഖ നേതാവ് ജസ്വന്ത് സിങിനെ പുറത്താക്കിയതിന് പിന്നാലെ പാര്‍ട്ടിയെ ഞെട്ടിച്ചുകൊണ്ടാണ് കുല്‍ക്കര്‍ണിയുടെ രാജി. എന്നാല്‍ തന്റെ രാജിക്ക് ജസ്വന്തിന്റെ പുറത്താക്കലുമായി ബന്ധമില്ലന്നും പാര്‍ട്ടിയുമായി തനിക്കുള്ള അഭിപ്രായ വ്യത്യാസം എന്താണന്ന് ഇപ്പോള്‍ വിശദീകരിക്കാനാവില്ലന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍ ജസ്വന്തിന്റെ പുസ്തകത്തിലെ ജിന്നാ പരാമര്‍ശം തെറ്റായാണ് വായിക്കപ്പെട്ടതെന്നും ഇത്ര വലിയ ജനാധിപത്യ രാജ്യത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ളിലും ജനാധിപത്യം ആവശ്യമാണന്നും അദ്ദേഹം വ്യക്തമാക്കി.
2005 ല്‍ അദ്വാനിയുടെ ജിന്നാ പരാമര്‍ശത്തെത്തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളില്‍ കുല്‍ക്കര്‍ണി പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്ന് രാജിവെച്ചിരുന്നു. 13 വര്‍ഷമായി ബിജെപിയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന കുല്‍ക്കര്‍ണി ദേശീയതലത്തില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതില്‍ പ്രധാന പങ്ക് വഹിച്ചയാളാണ്.
വാജ് പേയി പ്രധാനമന്ത്രിയായിരുന്ന സമയത്ത് അദ്ദേഹത്തിന്റെ പ്രസംഗം എഴുത്തുകാരനും മാധ്യമ ഉപദേഷ്ടാവുമായിരുന്നു കുല്‍ക്കര്‍ണി. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ അദ്വാനിയുടെ പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചതും കുല്‍ക്കര്‍ണിയായിരുന്നു.
-
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
35 സീറ്റ് കിട്ടിയാല്‍ കേരളം ബിജെപി ഭരിക്കും; കണക്കുമായി കെ സുരേന്ദ്രന്, കോണ്‍ഗ്രസും മറ്റുള്ളവരും വരും -
'കേരളത്തിൽ ബിജെപി അധികാരത്തിൽ വരും; എൽഡിഎഫും യുഡിഎഫും ഞങ്ങളെ ഭയക്കുന്നു'; മോദി -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും










Click it and Unblock the Notifications