കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റോഡില്‍ അശ്രദ്ധ കാണിച്ചാല്‍ 10വര്‍ഷം തടവ്‌

  • By Staff
Google Oneindia Malayalam News

ദില്ലി: ഇന്ത്യന്‍ നിരത്തുകളില്‍ അശ്രദ്ധമായി വാഹനമോടിക്കുന്നവര്‍ക്ക്‌ കഠിനശിക്ഷ നല്‍കാന്‍ ശുപാര്‍ശ. അലക്ഷ്യമായി വാഹനമോടിച്ച്‌ മറ്റുള്ളവരുടെ മരണത്തിനിടയാക്കുന്നവര്‍ക്ക്‌ രണ്ട്‌ വര്‍ഷം തടവാണ്‌ ശിക്ഷയായ്‌ി നല്‍കിവരുന്നത്‌.

എന്നാല്‍ ഈ ശിക്ഷാ കാലാവധി 10 വര്‍ഷമാക്കി ഉയര്‍ത്താന്‍ നിയമകമ്മീഷന്‍ ശുപാര്‍ശ ചെയ്‌തു. പ്രതികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പില്‍ നടപടിയെടുക്കാനും കമ്മീഷന്‍ ശുപാര്‍ശ ചെയ്‌തിട്ടുണ്ട്‌.

അനധികൃതമായി വാഹനങ്ങളില്‍ എല്‍പിജി ഇന്ധനമായി ഉപയോഗിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാനും കമ്മീഷന്‍ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട്‌ നിയമകമ്മീഷന്‍ ചെയര്‍മാന്‍ ജസ്‌റ്റിസ്‌ എആര്‍ ലക്ഷ്‌മണ്‍ നിയമമന്ത്രി വീരപ്പ്‌ മൊയ്‌ലിയ്‌ക്ക്‌ സമര്‍പ്പിച്ചു.

ശിക്ഷ നല്‍കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക്‌ ഇളവ്‌ നല്‍കരുതെന്നും മദ്യപിച്ച്‌ വാഹനമോടിക്കുന്നവര്‍ക്ക്‌ ചുരുങ്ങിയത്‌ രണ്ട്‌ വര്‍ഷമെങ്കിലും തടവുശിക്ഷ നല്‍കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.

ഇന്ത്യയില്‍പ്രതിവര്‍ഷം ഒരു ലക്ഷത്തോളം ആളുകള്‍ മരിക്കുന്നുണ്ടെന്നുള്‍പ്പെടെ റോഡപകടങ്ങളെക്കുറിച്ച്‌ ഒരു പ്രമുഖ വെബ്‌സൈറ്റില്‍ വന്ന വിവരങ്ങള്‍കൂടി ചൂണ്ടിക്കാട്ടിയാണ്‌ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ശുപാര്‍ശകള്‍ മുന്നോട്ടുവച്ചിരിക്കുന്നത്‌.

റോഡപകടങ്ങളുമായി ബന്ധപ്പെട്ട്‌ മാത്രം രാജ്യത്തെ സമ്പദ്‌ വ്യവസ്ഥയ്‌ക്ക്‌ പ്രതിവര്‍ഷം 550 ബില്യനാണ്‌ നഷ്ടപ്പെടുന്നതെന്നും വെബ്‌സൈറ്റിലെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്‌.

ഭരണഘടനയുടെ അഞ്ചാം ഷെഡ്യൂളിലാണ്‌ റോഡ്‌ നിയമങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. ഇത്‌ ഭേദഗതി ചെയ്യുന്നതിനൊപ്പം രാജ്യത്ത്‌ സമഗ്രമായ ഒരു കേന്ദ്ര റോഡ്‌ ഗതാഗത നിയമം കൊണ്ടുവരണമന്നും കമ്മീഷന്‍ ശുപാര്‍ശ ചെയ്യുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X