മന്ത്രിയുടെ ദേഹത്ത് ഗോമൂത്രം തളിക്കാന്‍ ശ്രമം
മുംബൈ: കേന്ദ്രമന്ത്രിയുടെ ദേഹത്ത് ഗോമൂത്രം തളിക്കാന്‍ ശ്രമം. കേന്ദ്രഘനവ്യവസായ മന്ത്രി വിലാസ് റാവു ദേശ്‌മുഖിന്റെ ദേഹത്താണ് ഗോമൂത്രം തളിക്കാന്‍ ശ്രമം നടന്നത്.
ഇതിന് ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റുചെയ്‌തു. പശ്ചിമ മഹാരാഷ്ട്രത്തിലെ കോലാപൂരില്‍ നിന്നാണ് ഇയാല്‍ പിടിയിലായത്. കുപ്പിയിലാക്കിയ ഗോമൂത്രം സ്‌പ്രേ ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്.
വിദ്യാര്‍ത്ഥിയായ ഇയാളുടെ പഠനം മുടക്കേണ്ടെന്ന് കരുതി മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ഇയാളെ വിട്ടയച്ചതായി പൊലീസ് അറിയിച്ചു.
കോലാപ്പൂരിലെ എംഎല്‍എ സംഘടിപ്പിച്ച ഒരു ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു മന്ത്രി. യുവാവ് എന്തിനാണ് മന്ത്രിയുടെ മേല്‍ ഗോമൂത്രം തളിക്കാന്‍ ശ്രമിച്ചതെന്ന കാര്യത്തില്‍ വ്യക്തതയില്ല.












Click it and Unblock the Notifications