സമരം ഭരണപരാജയം മറയ്‌ക്കാന്‍: ചെന്നിത്തല
തിരുവനന്തപുരം: ആസിയാന്‍ കരാറിനെതിരെ സിപിഎം നടത്തുന്ന സമരം ഭരണപരാജയം മറച്ചുവയ്‌ക്കാനാണെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ആരോപിച്ചു.
കരാറിനെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ അനാവശ്യഭീതി വളര്‍ത്തുകയാണ് സിപിഎമ്മിന്റെ ലക്ഷ്യം. സിപിഎമ്മിന്റെ ആസിയാന്‍ വിരുദ്ധ സമരം മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിയാണ്-ചെന്നിത്തല പറഞ്ഞു.
ഇതേസമയം ആസിയാന്‍ കരാര്‍ കേരളത്തിന് ദോഷം ചെയ്യുമെന്ന് ജനതാദള്‍ നേതാവ് എംപി വീരേന്ദ്രകുമാര്‍ കോഴിക്കോട്ട് പറഞ്ഞു.
ഇക്കാര്യത്തില്‍ പാര്‍ട്ടിയുടെ ആശങ്ക കേന്ദ്രത്തെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ചൈനയുടെ വ്യാപാര സമ്മര്‍ദ്ദമാണ് ആസിയാന്‍ കരാര്‍ ഒപ്പുവയക്ക്‌ാന്‍ കേന്ദ്രത്തെ പ്രേരിപ്പിച്ചതെന്ന് വീരേന്ദ്രകുമാര്‍ അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications