പോള്‍ മുത്തൂറ്റ് സഞ്ചരിച്ച കാര്‍ കണ്ടെത്തി
ആലപ്പുഴ: കുത്തേറ്റു മരിച്ച മുത്തൂറ്റ് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ പോള്‍ എം. ജോര്‍ജ് സഞ്ചരിച്ചതെന്നു കരുതപ്പെടുന്ന കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.
കൊല്ലത്ത് ചവറയില്‍ നിന്നാണ് കാര്‍ കണ്ടെടുത്തത്. കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കണ്ടെത്തിയതെന്ന് പൊലീസ് അറിയിച്ചു. പോളിനൊപ്പം സഞ്ചരിച്ചിരുന്ന സുഹൃത്തുക്കള്‍ കാറുമായി അപ്രത്യക്ഷനാവുകയായിരുന്നു.
വെള്ളിയാഴ്ച അര്‍ധരാത്രി കഴിഞ്ഞ് ആലപ്പുഴ - ചങ്ങനാശേരി റോഡില്‍ നെടുമുടി ജ്യോതി ജംങ്ഷനിലായിരുന്നു പോളിനെ പന്ത്രണ്ടോളം വരുന്ന ആക്രമികള്‍ കുത്തിക്കൊന്നത്.
കൊച്ചിയില്‍ പോളിന്റെ ഓഫിസില്വച്ചും പിന്നീടു യാത്രാമധ്യേയും പോളും കൂടെയുണ്ടായിരുന്നവരും തമ്മില്‍ എന്താണു ചര്‍ച്ച ചെയ്തതെന്ന അന്വേഷണത്തിലാണ് പൊലീസ്.
ഇതിനിടെ കൊലപാതകവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെ രണ്ട് കൊട്ടേഷന്‍ സംഘങ്ങളിലെ അംഗങ്ങളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവര്‍ക്ക് പോളിന്റെ സുഹൃത്തുക്കളുമായി ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു.