താലിബാന്‍ വോട്ടുചെയ്‌തവരുടെ വിരല്‍ മുറിച്ചു
കാബൂള്‍: അഫ്‌ഗാന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യുന്നവരുടെ വിരല്‍ മുറിയ്‌ക്കുമെന്ന ഭീഷണി താലിബാന്‍ നടപ്പാക്കി.
ദക്ഷിണ അഫ്‌ഗാനിസ്‌താനില്‍ വോട്ടുചെയ്‌ത രണ്ടുപേരുടെ വിരലുകള്‍ തീവ്രവാദികള്‍ മുറിച്ചുമാറ്റിയതായി തിരഞ്ഞെടുപ്പ് നിരീക്ഷകര്‍ വെളിപ്പെടുത്തി. തെക്കന്‍ അഫ്‌ഗാനിസ്‌താനിലെ കാണ്‌ഠഹാര്‍ പ്രവിശ്യയിലാണ് വോട്ട് ചെയ്‌തവരുടെ വിരല്‍ മുറിച്ചത്.
തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചില്ലെങ്കില്‍ അഫ്‌ഗാന്‍ ജനത ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് താലിബാന്‍ നേരത്തേ ഭീഷണി പ്രഖ്യാപനം നടത്തിയിരുന്നു. തിരഞ്ഞെടുപ്പിന് മുമ്പും തിരഞ്ഞെടുപ്പ് ദിവസവും വ്യാപകമായ ആക്രമണമാണ് താലിബാന്‍ നടത്തിയത്.
എന്നാല്‍ ജനങ്ങളെ ഭയപ്പെടുത്തി പൊളിങ് ബൂത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ താലിബാന്‍ നടത്തുന്ന ശ്രമങ്ങളെ പ്രതിരോധിക്കാനായി അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്നും മാധ്യമങ്ങളെ വിലക്കിയിരുന്നു.
തിരഞ്ഞെടുപ്പ് ദിവസമുണ്ടായ അക്രമത്തില്‍ 11 ഉദ്യോഗസ്ഥര്‍ മരിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെളിപ്പെടുത്തി.












Click it and Unblock the Notifications