അപകടകാരികളായ സൈറ്റുകള്‍ 100
മെല്‍ബണ്‍: ഇന്റര്‍നെറ്റ് ലോകത്തെ വൃത്തിക്കെട്ടതും അപകടമുണ്ടാക്കുന്നതുമായ നൂറ് വെബ്സൈറ്റുകളുടെ പട്ടിക പുറത്തുവിട്ടു.
ഇന്റര്‍നെറ്റ് സെക്യൂരിറ്റി കമ്പനിയായ നോര്‍ട്ടണ്‍ സിമന്റെക്കാണ് നെറ്റ് ലോകത്ത് ഭയക്കേണ്ട നൂറ് സൈറ്റുകളുടെ പട്ടിക പ്രസിദ്ധീകരിച്ചത്. വൈറസ്, മാള്‍വയര്‍, സ്പാം എന്നിവ വഴി കമ്പ്യൂട്ടര്‍ ശൃംഖലകളെ ആക്രമിക്കുന്ന സൈറ്റുകള്‍ വര്‍ധിച്ചു വരുന്നതായി നോര്‍ട്ടണ്‍ അധികൃതര്‍ പറഞ്ഞു.
ഇത്തരം സൈറ്റുകളെ കുറിച്ച് നെറ്റ് ഉപയോക്താക്കള്‍ക്കിടയില്‍ ബോധവത്കരണം നടത്താനാണ് ലിസ്റ്റ് പുറത്തിവിട്ടതെന്നും ഇത്തരം സൈറ്റുകളെ കരുതിയിരിക്കണമെന്നും അധികൃതര്‍ അറിയിച്ചു. നെറ്റ് മാള്വയറുകളെ കുറിച്ചും ഇതിന്റെ അനന്തരഫലങ്ങളെ കുറിച്ചും കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവരില്‍ ഭൂരിഭാഗത്തിനും അറിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ശരാശരി പതിനെട്ടായിരത്തോളം സൈറ്റുകള്‍ മാള്‍വയര്‍, വൈറസ് വിതരണം ചെയ്യുന്നവരാണ്. നോര്ട്ടന് തയ്യാറാക്കിയ പട്ടികയില്‍ 75 ശതമാനം സൈറ്റുകളും മാള്‍വയര്‍ വിതരണം ചെയ്യുന്നതാണെന്നും കണ്ടെത്തിയിട്ടുണ്ട്. അശ്ലീല സൈറ്റുകളാണ് വൈറസുകളുടെയും മാള്വയറുകളുടെയും ഏറ്റവും വലിയ കേന്ദ്രമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
-
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
'മമ്മൂട്ടി ഒരു അൽപനാണ്..വയനാട് ദുരന്തം നടക്കുമ്പോൾ നിങ്ങൾ എവിടെ ആയിരുന്നു';രൂക്ഷവിമർശനം -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
സുനില്‍ കുമാറിന് പകരം ജയരാജ് വാര്യര്‍? പത്മജ വേണുഗോപാലിനെതിരെ ഇറങ്ങിയേക്കും, കോണ്‍ഗ്രസിനാര് -
ഡോളറിന് അടിതെറ്റുന്നു.. പൊന്ന് കയറി; സര്‍വകാല റെക്കോഡിലേക്ക് 19000 രൂപ മാത്രം പിന്നില്‍ സ്വര്‍ണം -
പാലക്കാട് ബിജെപിയിൽ 'കല്ലുകടി'; ശോഭ സുരേന്ദ്രന്റെ വരവിൽ അതൃപ്തിയുമായി ജില്ലാ അധ്യക്ഷൻ, -
മമ്മൂട്ടിയെ തെറി വിളിക്കുന്നവർ അറിയൻ; കട്ട് മുടിച്ചിട്ടാണ് ഔദാര്യമെന്ന പ്രചാരണം; അഖിൽ മാരാർ -
മമ്മൂക്കയുടെ ഉള്ളിൽ മൈക്കിളപ്പനോ സേതുരാമയ്യറോയെന്ന് ആർക്കറിയാം';നടി സരിത -
സ്വര്‍ണം വാങ്ങിയവര്‍ക്ക് പേടി വേണ്ട... ഇറാന്-യുഎസ് യുദ്ധം അവസാനിച്ചാലും വില കൂടും! കാരണമിത് -
രാഷ്ട്രപതിയുടെ വേദിമാറ്റം; വിവാദം മുറുകുന്നു..സർക്കാരിനോട് റിപ്പോർട്ട് തേടി കേന്ദ്രം -
യുഎസ് സൈനികരെ പിടികൂടി എന്ന് ഇറാന്; നിഷേധിച്ച് അമേരിക്ക, യുദ്ധം പുതിയ തലത്തിലേക്ക്












Click it and Unblock the Notifications