മെഹ്‌സൂദ് മരിച്ചിട്ടില്ലെന്ന് താലിബാന്‍ വീണ്ടും
ഇസ്‌ലാമാബാദ്: പാക്-താലിബാന്‍ തലവന്‍ ബെയ്‌തുല്ല മെഹ്‌സൂദ് കൊല്ലപ്പെട്ടെന്ന നിലപാടില്‍ പാക്കിസ്‌ഥാനും അമേരിക്കയും ഉറച്ചു നില്‍ക്കെ മെഹ്‌സൂദ് മരിച്ചിട്ടില്ലെന്ന അവകാശവാദവുമായി താലിബാന്‍ നേതാക്കള്‍ രംഗത്ത്. താലിബാന്റെ വസീറിസ്‌ഥാനിലെ കമാന്‍ഡറായ വാലിയൂര്‍ റഹ്‌മാനാണ് മെഹ്‌സൂദിന്റെ മരണം നിഷേധിച്ച പുതിയ നേതാവ്. അതേ സമയം മെഹ്‌സൂദ് രോഗബാധയെ തുടര്‍ന്ന് ഗുരുതര നിലയിലാണെന്ന് റഹ്മാന്‍ പറഞ്ഞു.
മെഹ്‌സൂദ് രണ്ടുമാസം മുന്‍പ് സംഘടനാ കാര്യങ്ങളുടെ ചുമതലയേല്‍പിച്ചിട്ടുണ്ടന്നാണ് വാലിയൂര്‍ റഹ്‌മാന്‍ അവകാശപ്പെടുന്നത്. സ്വാത് താഴ്‌വരയില്‍ സൈന്യം നടത്തുന്ന നടപടികള്‍ക്കൊന്നും താലിബാനെ തകര്‍ക്കാനാവില്ലെന്നും റഹ്മാന്‍ ചൂണ്ടിക്കാട്ടി.
അതിനിടെ പാക്ക് താലിബാന്‍ സംഘടനയായ തെഹ്‌രീകെ ഇ താലിബാന് ബെയ്‌തുല്ല മെഹ്‌സൂദിന്റെ നിര്‍ദേശ പ്രകാരം പുതിയ തലവനെ അഞ്ചു ദിവസത്തിനുള്ളില്‍ തിരഞ്ഞെടുക്കുമെന്ന് സംഘടനയിലെ ഒരു കമാന്‍ഡര്‍ അറിയിച്ചു. തെഹ്‌രീകെ താലിബാന്റെ പുതിയ മേധാവിയായി ഹകീമുല്ല മെഹ്‌സൂദിനെ തിരഞ്ഞെടുത്തെന്ന വാര്‍ത്ത വന്ന് രണ്ടു ദിവസങ്ങള്‍ക്കുള്ളിലാണ് പുതിയ അറിയിപ്പ്.
എന്നാല്‍ താലിബാന്റെ നേതൃപ്രഖ്യാപനം പുകമറ മാത്രമാണെന്നും ഹകീമുല്ല കൊല്ലപ്പെട്ടെന്നുമുള്ള പാക്ക് ഇന്റലിജന്‍സ് വൃത്തങ്ങളുടെ അവകാശവാദം ശരിയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.












Click it and Unblock the Notifications