മരണം 67; പന്നിപ്പനി തിരിച്ചുവരും
ദില്ലി: രാജ്യത്ത് എച്ച് 1എന്‍1 ബാധിച്ച് മരിച്ചവരുടെ എണ്ണം 67 ആയി. ഞായറാഴ്‌ച വൈകിട്ട് ഒരു ഗര്‍ഭിണി ഉള്‍പ്പെടെ നാല് പേരാണ് പന്നിപ്പനി മരണത്തിനു കീഴടങ്ങിയത്.
ഞായറാഴ്‌ച 131 പേരില്‍ കൂടി പുതുതായി വൈറസ്‌ബാധ സ്ഥിരീകരിച്ചു. ഞായറാഴ്‌ച മഹാരാഷ്ട്രയില്‍ രണ്ടും ഗുജറാത്ത്, ഹരിയാന എന്നിവിടങ്ങളില്‍ ഓരോത്തരുമാണ് മരിച്ചത്. നിലവില്‍, 2800 വൈറസ്‌ബാധിതര്‍ രാജ്യത്ത് ചികിത്സയിലാണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.
അതിനിടെ ചില രാജ്യങ്ങളില്‍ പന്നിപ്പനി ശക്തമായി തിരിച്ചു വരാന്‍ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി. ശൈത്യകാലത്ത് ഉത്തരാര്‍ദ്ധ ഗോളത്തില്‍ പന്നിപ്പനി വ്യാപിയ്‌ക്കാനിടയുണ്ടെന്ന് സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ മാര്‍ഗരറ്റ് ചാന്‍ മുന്നറിയിപ്പ് നല്‍കി.
ഏഷ്യ-പസഫിക് മേഖലയിലെ പനിയെക്കുറിച്ച് നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിയ്‌ക്കുകയായിരുന്നു അദ്ദേഹം. എച്ച്1എന്‍1 ബാധിച്ച് ലോകമൊട്ടാകെ 1799 പേര്‍ മരിച്ചതായാണ് ലോകാരോഗ്യസംഘടനയുടെ കണക്ക്.












Click it and Unblock the Notifications