ടീകോം സംഘം സെപ്‌റ്റംബര്‍ 9ന് കേരളത്തിലെത്തും
തിരുവനന്തപുരം: സ്മാര്‍ട് സിറ്റിയുടെ തുടര്‍ ചര്‍ച്ചകള്‍ക്കായി ദുബായില്‍ നിന്നുള്ള ടീകോം പ്രതിനിധി സംഘം അടുത്തമാസം കേരളത്തിലെത്തും. സെപ്‌റ്റംബര്‍ 9ന് കേരളത്തിലെത്തുന്ന ടീകോം പ്രതിനിധികള്‍ ചീഫ് സെക്രട്ടറിയുമായി കൂടിക്കാഴ്‌ച നടത്തും. പദ്ധതിയുടെ ഭാവി സംബന്ധിച്ച് ആശയക്കുഴപ്പം തുടരുന്നതിനിടെയാണ് കൂടുതല്‍ ചര്‍ച്ചകള്‍ക്കായി ടീകോം സംഘം വരുന്നത്. ടീകോം സിഇഒ ഫരീദ് അബ്ദുള്‍ റഹ്മാന്റെ നേതൃത്വത്തിലാവും സംഘം എത്തുക.
അതേ സമയം വ്യക്തമായ അജണ്ട നിശ്ചയിക്കാതെ സ്‌മാര്‍ട് സിറ്റി ബോര്‍ഡ് യോഗത്തില്‍ പങ്കെടുക്കില്ല എന്ന നിലപാടില്‍ ടീകോം ഉറച്ചു നില്‍ക്കുകയാണ്.
രണ്ട് വര്‍ഷം മുന്‍പ് തറക്കല്ലിട്ട സ്മാര്‍ട് സിറ്റി പദ്ധതിയ്‌ക്കായി സര്‍ക്കാര്‍ ഇതു വരെ ചിലവിട്ടത് ഏകദേശം 74 കോടി രൂപയാണ്. എങ്കിലും പദ്ധതി യാഥാര്‍ത്ഥ്യമാവുമോ എന്ന കാര്യത്തില്‍ ഇപ്പോഴും അവ്യക്തത തുടരുകയാണ്.
സ്വതന്ത്രാവകാശ ഭൂമി ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സ്‌മാര്‍ട് സിറ്റിയുടെ നിലപാടു സര്‍ക്കാരിനെ അറിയിക്കുകയാണു സന്ദര്‍ശനലക്ഷ്യം. ബോര്‍ഡ് യോഗം നടക്കുമെന്ന് ബോര്‍ഡ് ചെയര്‍മാന്‍ കൂടിയായ മന്ത്രി എസ് ശര്‍മയുടെ പ്രഖ്യാപനങ്ങള്‍ ഏകപക്ഷീയമാണെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.












Click it and Unblock the Notifications