ഫിദല്‍ വീണ്ടും പ്രത്യക്ഷപ്പെട്ടു
ഹവാന: അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് മുന്‍ ക്യൂബന്‍ പ്രസിഡന്റ് ഫിദല്‍ കാസ്‌ട്രോ (83) വീണ്ടും ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ടു. ആരോഗ്യസ്ഥിതി സംബന്ധിച്ച ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്ന് പ്രഖ്യാപിച്ച് പൂര്‍ണ ആരോഗ്യവാനായാണ് അദ്ദേഹം ക്യൂബന്‍ ടെലിവിഷന്‍ പരിപാടിയില്‍ പങ്കെടുത്തത്.
14 മാസത്തിന് ശേഷമാണ് ക്യൂബന്‍ വിപ്ലവ പോരാളി ഒരു ദൃശ്യമാധ്യമത്തില്‍ പ്രത്യക്ഷപ്പെടുന്നത്. അദ്ദേഹത്തിന്റെ പുതിയ ചിത്രങ്ങള്‍ ക്യൂബന്‍ പത്രങ്ങളും മാസികകളും ്‌പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വെനിസ്വലേയില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥികളുടെ സംഘവുമായി മൂന്ന് മണിക്കൂര്‍ അദ്ദേഹം കൂടിക്കാഴ്‌ച നടത്തിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആഗോളതാപനമാണ് ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെന്ന് അദ്ദേഹം കുട്ടികളോട് പറഞ്ഞു. കഴിഞ്ഞവര്‍ഷമാണ് അദ്ദേഹം പ്രസിഡന്റ് സ്‌ഥാനം ഒഴിഞ്ഞത്. 2006ല്‍ നടന്ന ഉദര ശസ്‌ത്രക്രിയ്‌ക്ക് ശേഷം ഫിഡല്‍ കാസ്‌ട്രോ പൊതുരംഗത്തു പ്രത്യക്ഷപ്പെട്ടിട്ടില്ല.












Click it and Unblock the Notifications