Get Updates
Get notified of breaking news, exclusive insights, and must-see stories!

16കാരിയെ അച്ഛനും അമ്മാവനും പീഡിപ്പിച്ചു

നാഗ്‌പൂര്‍: പിതാവിന്റെയും അമ്മാവന്റെയും തുടര്‍ച്ചയായ ലൈംഗിക പീഡനത്തെത്തുടര്‍ന്ന്‌ ഗര്‍ഭിണിയായ 16കാരി അഭയ കേന്ദ്രത്തില്‍.

ഉത്തര്‍പ്രദേശിലെ നാഗ്‌പൂര്‍ സ്വദേശിയായ പതിനാറുകാരിയ്‌ക്കാണ്‌ ഊ ദുര്യോഗം വന്നുപെട്ടിരിക്കുന്നത്‌. പെണ്‍കുട്ടി കുഞ്ഞായിരിക്കുമ്പോള്‍ത്തന്നെ മാതാവ്‌ മരിച്ചിരുന്നു.

തുടര്‍ന്ന്‌ അമ്മാവന്റെ സംരക്ഷണത്തിലായിരുന്നു. അമ്മാവന്‍ തന്നെ ലൈംഗികമായി പീഡിപ്പിക്കുന്നുവെന്ന്‌ കുട്ടി പിതാവിനോട്‌ പരാതിപ്പെട്ടിരുന്നു.

അങ്ങനെ ഒരിക്കല്‍ കുട്ടിയെ അമ്മാവന്റെ കൈകളില്‍ നിന്നും രക്ഷിച്ച്‌ പിതാവ്‌ സ്വന്തം വീട്ടില്‍ താമസിപ്പിച്ചു. വൈകാതെ മുപ്പത്തിയഞ്ചുകാരനായ പിതാവും കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്യാന്‍ തുടങ്ങി.

തുടര്‍ന്ന്‌ ഗര്‍ഭിണിയായ കുട്ടി ഇപ്പോള്‍ മാനസികമായും തകര്‍ന്ന നിലയിലാണ്‌. സര്‍ക്കാറിന്‌ കീഴിലുള്ള ഒരു വനിതാ ഹോസ്‌റ്റലിലാണ്‌ ഇപ്പോള്‍ പെണ്‍കുട്ടിയുള്ളത്‌.

അയല്‍ക്കാരുടെ പരാതിയെത്തുടര്‍ന്നാണ്‌ കുട്ടിയെപിതാവിന്റെ പക്കല്‍ നിന്നും പൊലീസ്‌ രക്ഷപ്പെടുത്തിയത്‌. പിതാവിനെ ഞായറാഴ്‌ച പൊലീസ്‌ അറസ്റ്റുചെയ്‌തിട്ടുണ്ട്‌. രോഷാകുലരായി കല്ലെറിയുകയും തല്ലാന്‍ വരുകയും ചെയ്‌ത നാട്ടുകാരില്‍ നിന്നും ഒരുവിധത്തിലാണ്‌ പൊലീസ്‌ ഇയാളെ രക്ഷിച്ച്‌ സ്റ്റേഷനില്‍ എത്തിച്ചത്‌.

പെണ്‍കുട്ടി എട്ടാംക്ലാസ്‌ വരെമാത്രമേ സ്‌കൂളില്‍ പോയിട്ടുള്ളു. പിന്നീട്‌ പഠിക്കാന്‍ പണമില്ലാഞ്ഞതിനെത്തുടര്‍ന്ന്‌ കുട്ടി വീട്ടുവേലയ്‌ക്ക്‌ പോവുകയായിരുന്നു. നഗരത്തില്‍ ഓട്ടോ ഡ്രൈവറായ പിതാവ്‌ മറ്റൊരു സ്‌ത്രീയെ വിവാഹം ചെയ്‌തിട്ടുണ്ട്‌.

പിന്നീട്‌ മകളോടുള്ള ഇയാളുടെ പേരുമാറ്റത്തിന്റെ പേരില്‍ ഈ സ്‌ത്രീ ഇയളെ ഉപേക്ഷിച്ച്‌ പോവുകയായിരുന്നു. മകളെ അയല്‍ക്കാരുമായൊന്നും കൂടുതല്‍ ഇടപെടാന്‍ ഇയാള്‍ അനുവദിച്ചിരുന്നില്ലത്രേ.

കഴിഞ്ഞ ദിവസം അസുഖം ബാധിച്ചതിനെത്തുടര്‍ന്ന്‌ തന്നെ സഹായിക്കാനെത്തിയ അയല്‍ക്കാരിയോട്‌ കുട്ടി കാര്യങ്ങളെല്ലാം തുറുന്നു പറയുകയായിരുന്നു. പിന്നീട്‌ കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോയി, പരിശോധനയില്‍ ഗര്‍ഭിണിയാണെന്ന്‌ വ്യക്തമായി. തുടര്‍ന്നാണ്‌ അയല്‍ക്കാര്‍ ചേര്‍ന്ന്‌ സംഭവം പൊലീസില്‍ അറിയിച്ചത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+