Get Updates
Get notified of breaking news, exclusive insights, and must-see stories!

എയര്‍ ഇന്ത്യ ജീവനക്കാര്‍ നിരാഹരസമരത്തില്‍

ദില്ലി: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന എയര്‍ ഇന്ത്യയിലെ ജീവനക്കാര്‍ നിരാഹാരസമരം നടത്തുന്നു.

ചൊവ്വാഴ്‌ച മുതല്‍ മൂന്നു ദിവസമാണ്‌ സമരം നടത്തുകയെന്ന്‌ എസിഇയു, എഐഇജി തുടങ്ങി രണ്ടായിരത്തോളം ജീവനക്കാര്‍ അംഗങ്ങളായ വിമാനക്കമ്പനി തൊഴിലാളികളുടെ യൂണിയനുകള്‍ അറിയിച്ചു. ശംബളം ലഭിക്കാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ചാണ്‌ സമരം നടത്തുന്നത്‌.

ചൊവ്വാഴ്‌ച ഉച്ചതിരിഞ്ഞ്‌ മാനേജ്‌മെന്റുമായി നടക്കുന്ന ചര്‍ച്ചയില്‍ തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഓഗസ്‌റ്റ്‌ 31മുതല്‍ അനിശ്ചിതകാലത്തേയ്‌ക്ക്‌ പണിമുടക്കു നടത്തുമെന്ന്‌ എയര്‍ കോര്‍പ്പറേഷന്‍ എംപ്ലോയീസ്‌ യൂണിയന്‍ ജനറല്‍ സെക്രട്ടറി ജെബി കദ്യാന്‍ പറഞ്ഞു.

കഴിഞ്ഞ രണ്ടു മാസമായി തങ്ങള്‍ എയര്‍ഇന്ത്യയുടെ നന്മയ്‌ക്കു വേണ്ടിയാണ്‌ പ്രവര്‍ത്തിക്കുന്നത്‌. എന്നിട്ടും മാനേജ്‌മെന്റ്‌ ഞങ്ങളുടെ ശംബളത്തിന്റെ അമ്പത്‌ ശതമാനവും തടഞ്ഞ്‌ വച്ചിരിക്കുകയാണ്‌- അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതിമാസം 200കോടി രൂപയുടെ നഷ്ടത്തിലാണ്‌ എയര്‍ ഇന്ത്യ പ്രവര്‍ത്തിക്കുന്നതെന്ന്‌ മാനേജ്‌മെന്റ്‌ വൃത്തങ്ങള്‍ പറയുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+