നേതാക്കളുടെ ജീവിതശൈലി പിബിയില്‍ ചര്‍ച്ചയാവും
ദില്ലി: വിഎസ് അച്യൂതാനന്ദന് കേന്ദ്ര കമ്മിറ്റിയിലേക്ക് തരംതാഴ്ത്തപ്പെട്ടതിന് ശേഷമുള്ള ആദ്യ സിപിഎം പൊളിറ്റ് ബ്യൂറോ യോഗം സെപ്റ്റംബര്‍ അഞ്ച്, ആറ് തീയതികളില്‍ നടക്കും. കഴിഞ്ഞമാസം ചേര്‍ന്ന പിബി, കേന്ദ്ര കമ്മിറ്റി യോഗങ്ങളില്‍ ഉയര്‍ന്ന പരാതികളും ആവശ്യങ്ങളുമാണ് പ്രധാനമായും ചര്‍ച്ച ചെയ്യുക. പാര്‍ട്ടി പ്രവര്‍ത്തനം സംബന്ധിച്ച സമഗ്രമായ തിരുത്തല്‍ രേഖയ്ക്ക് യോഗം രൂപം നല്‍കും.
തിരഞ്ഞെടുപ്പ് പരാജയം ചര്‍ച്ചചെയ്ത കേന്ദ്രകമ്മിറ്റിയാണ് തിരുത്തല്‍ രേഖ ഉടന്‍ തയ്യാറാക്കാന്‍ നിര്‍ദേശിച്ചത്. പിബി തയ്യാറാക്കുന്ന തിരുത്തല്‍ രേഖയ്ക്ക് അതിനുശേഷം ചേരുന്ന കേന്ദ്രകമ്മിറ്റി അന്തിമരൂപം നല്‍കും.
പാര്‍ട്ടി നേതാക്കളുടെ ജീവിത ശൈലിയിലുണ്ടായ ആഡംബരപൂര്‍ണമായ മാറ്റങ്ങളെ സംബന്ധിച്ചാണ് പ്രധാന ചര്‍ച്ച. പിബി യോഗത്തില്‍ ജീവിതരീതികളെ സംബന്ധിച്ച മാര്‍ഗ നിര്‍ദേശം തയാറാക്കുമെന്നാണു സൂചന. ആദ്യമായാണ് സിപിഎമ്മിന്റെ പരമോന്നത കമ്മിറ്റിയില്‍ നേതാക്കളുടെ ജീവിത ശൈലി സംബന്ധിച്ചു ചര്‍ച്ച നടക്കുന്നത്. പാര്‍ട്ടി പ്രവര്‍ത്തകരില്‍ ഏറി വരുന്ന പാര്‍ലമെന്ററി വ്യാമോഹത്തിന് തടയിടുന്നതിന് കൂടി ഉദ്ദേശിച്ചുള്ളതാണ് തിരുത്തല്‍രേഖ.
ആസിയാന്‍ കരാറും ഡബ്ല്യുടിഒയിലെ അംഗരാജ്യങ്ങളുടെ യോഗം വിളിക്കാന്‍ പ്രധാനമന്ത്രി തീരുമാനിച്ചതും ചര്‍ച്ച ചെയ്യും. ഇതിനെ സിപിഎം എതിര്‍ത്തിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിനെതിരേ ദേശീയതലത്തില്‍ നടത്താനുള്ള പ്രചാരണ പരിപാടികളുടെ ആമുഖ ചര്‍ച്ചകളും പിബി യോഗത്തില്‍ നടന്നേക്കും.
-
കൊല്ലം മണ്ഡലത്തിനു വേണ്ടി എന്താണ് ചെയ്തിട്ടുള്ളത്? വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുകേഷ് -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..!












Click it and Unblock the Notifications