Get Updates
Get notified of breaking news, exclusive insights, and must-see stories!

ദളിത്‌ യുവതിയെ ഡോക്ടര്‍ മാനഭംഗപ്പെടുത്തി

ലഖ്‌നൊ: ഓപ്പറേഷന്‍ തിയേറ്ററില്‍ വച്ച്‌ രോഗിയെ മാനഭംഗപ്പെടുത്തിയ ഡോക്ടര്‍ക്കെതിരെ കേസ്‌. ഉത്തര്‍പ്രദേശിലെ മാവു ജില്ലയിലാണ്‌ സംഭവം നടന്നത്‌.

മാവുവിലെ സഹദത്‌പൂരില്‍ ക്ലിനിക്ക്‌ നടത്തുന്ന ഡോക്ടര്‍ ഒ.എന്‍ വര്‍മ്മയെന്ന സ്‌ത്രീരോഗവിദഗ്‌ധനാണ്‌ ഇരുപത്തിമൂന്നുവയസ്സുള്ള ദളിത്‌ യുവതിയെ മാനഭംഗപ്പെടത്തിയത്‌.

അസംഗഡ്‌ സ്വദേശിയാണ്‌ മാനഭംഗത്തിരയായ യുവതി. ഞായറാഴ്‌ച ഇവര്‍ അമ്മയോടൊപ്പം ചികിത്സതേടി വര്‍മ്മയുടെ ആശുപത്രിയില്‍ എത്തിയത്‌. പരിശോധനയെത്തുടര്‍ന്ന്‌ യുവതിയെ ജനറല്‍ വാര്‍ഡില്‍ അഡ്‌മിറ്റ്‌ ചെയ്‌തു.

നഴ്‌സിങ്‌ ഹോമിലെ ഒരു വനിതാ ഡോക്ടറായിരുന്നു യുവതിയെ പരിശോധിച്ചത്‌. പിന്നീട്‌ തിങ്കളാഴ്‌ച വര്‍മ്മ പതിവുള്ള പരിശോധനയ്‌ക്കായി വാര്‍ഡില്‍ എത്തി.

യുവതിയുടെ അവസ്ഥയെക്കുറിച്ച്‌ മറ്റ്‌ ഡോക്ടര്‍മാരോട്‌ അന്വേഷിച്ചു. വാര്‍ഡില്‍ നിന്നും പുറത്തുവന്ന വര്‍മ്മ യുവതിയുടെ അമ്മയോട്‌ മകള്‍ക്ക്‌ ശസ്‌ത്രക്രിയ ആവശ്യമുണ്ടെന്ന്‌ അറിയിച്ചു.

തുടര്‍ന്ന്‌ യുവതിയെ ശസ്‌ത്രക്രിയയ്‌ക്കായി ഓപ്പറേഷന്‍ തിയേറ്ററിലേയ്‌ക്ക്‌ കൊണ്ടുപോയി മാനഭംഗപ്പെടുത്തി. പിന്നീട്‌ അബോധാവസ്ഥയില്‍ കിടക്കുന്ന മകളെ വീട്ടിലേയ്‌ക്ക്‌ കൊണ്ടുപോകാന്‍ ഡോക്ടര്‍ യുവതിയുടെ അമ്മയ്‌ക്ക്‌ നിര്‍ദ്ദേശം നല്‍കി. ദിവസങ്ങള്‍ക്കുള്ളില്‍ യുവതിയുടെ ആരോഗ്യനില തൃപ്‌തികരമാകുമെന്നും അറിയിച്ചു.

വീട്ടിലെത്തി ബോധം തിരിച്ചുകിട്ടിയപ്പോഴാണ്‌ ഡോക്ടര്‍ മാനഭംഗപ്പെടുത്തിയകാര്യം യുവതി അമ്മയോട്‌ പറയുന്നത്‌. തുടര്‍ന്ന്‌ യുവതിയുടെ അമ്മ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ്‌ ഡോക്ടര്‍ക്കെതിരെ കേസെടുത്തു.

പൊലീസില്‍ തനിക്കെതിരെ പരാതി ലഭിച്ച വിവരമറിഞ്ഞ വര്‍മ്മ ഇപ്പോള്‍ ഒളിവിലാണ്‌. ആരോഗ്യ സ്ഥിതി വഷളായ യുവതിയെ ഇവിടത്തെ ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+