എച്ച്ഐവി ബാധിതനെ സ്കൂളില്‍ നിന്നും പുറത്താക്കി
അലഹബാദ്: അച്ച്ഐവി ബാധിതനായ വിദ്യാര്‍ത്ഥിയെയും സഹോദരങ്ങളെയും സ്കൂളില്‍ നിന്നും പുറത്താക്കി.
അലഹബാദ് ജില്ലയിലെ ഒരു ഗ്രാമത്തിലെ സ്കൂളിലാണ് സംഭവം നടന്നത്. അന്ഷുവെന്ന വിദ്യാര്‍ത്ഥിയെയും സഹോദരിയെയും സഹോദരനെയുമാണ് സ്കൂളില്‍ നിന്നും പുറത്താക്കിയത്.
നാട്ടുകാരുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് സ്കൂളിലെ പ്രധാനാധ്യാപകനാണ് വിദ്യാര്‍ത്ഥികളെ പുറത്താക്കിയത്. സംഭവം വാര്‍ത്തയായതിനെത്തുടര്‍ന്ന് പ്രധാനാധ്യാപകനെതിരെ നടപടി സ്വീകരിക്കാന്‍ ജില്ലാ പ്രാഥമിക വിദ്യാഭ്യാസ ഓഫീസര്‍ തീരുമാനിച്ചു.
കുട്ടികളുടെ പിതാവ് എച്ച്ഐവി ബാധയെത്തുടര്‍ന്ന് 2005ല്‍ തന്റെ മുപ്പത്തിയഞ്ചാമത്തെ വയസ്സിലാണ് മരിച്ചത്. ഇതേവര്‍ഷം തന്നെ എയ്ഡ്സ് ബാധിച്ച് മാതാവും മരിച്ചു. മൂന്നാമത്തെ കുഞ്ഞിന് ജന്മം നല്കിയ ഉടനെയായിരുന്നു മാതാവിന്റെ മരണം.
ഇതോടെ കുട്ടികള്‍ തീര്‍ത്തും അനാഥരായി. മൂന്നാമത്തെ കുട്ടിയ്ക്ക് ഇപ്പോള്‍ നാല് വയസ്സായി. അന്‍ഷുവിന്റെ മൂത്തസഹോദരിയ്ക്ക് ഏഴ്് വയസ്സുണ്ട്.
മാതാപിതാക്കള്‍ മരിച്ചതിനെത്തുടര്‍ന്ന് കുട്ടികള്‍ അമ്മാവന്റെ സംരക്ഷണത്തിലാണ്. ഇദ്ദേഹമാണ് കുട്ടികളെ സ്കൂളില്‍ ചേര്‍ത്ത് പഠിപ്പിക്കുന്നതും.
കുട്ടികളെ എച്ച്ഐവി പരിശോധനയ്ക്ക് വിധേയരാക്കിയപ്പോള്‍ അന്‍ഷു എച്ച്ഐവി പൊസീറ്റീവ് ആണെന്ന് വ്യക്തമായിരുന്നു.
ഇക്കാര്യം അറിഞ്ഞതോടെ അന്‍ഷു പഠിക്കുന്ന സ്കൂളിലേയ്ക്ക് മക്കളെ അയക്കാന്‍ ഗ്രാമീണര്‍ വിസമ്മതിച്ചു. ഇതിനെത്തുടര്‍ന്നാണ് പ്രധാനാധ്യാപകന് കുട്ടികളെ പുറത്താക്കിയത്.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications