ജിന്നയെ അനുകൂലിച്ച് സുദര്‍ശനും
ഇന്‍ഡോര്‍: പാകിസ്താന് സ്ഥാപക നേതാവായ മുഹമ്മദലി ജിന്ന അവിഭക്ത ഇന്ത്യയ്ക്കുവേണ്ടി നിലകൊണ്ട നേതാവായിരുന്നുവെന്ന് ആര്‍എസ്എസ് മുന്‍ മേധാവി എസ് സുദര്ശന് പറഞ്ഞു.
ജിന്നയെക്കുറിച്ചുള്ള ജസ്വന്ത് സിങ്ങിന്റെ പുസ്തകം ബിജെപിയില്‍ പ്രതിസന്ധി സൃഷ് ടിച്ചതിനു പിന്നാലെയാണ് ജിന്നയെ അനുകൂലിച്ചുകൊണ്ട് സുദര്ശന് രംഗത്തെത്തിയത്.
ജിന്നയ്ക്ക് പല മുഖങ്ങളുണ്ടായിരുന്നു. ഒരുകാലത്ത് ഇന്ത്യയ്ക്കുവേണ്ടി ശക്തമായി നിലകൊണ്ട വ്യക്തിയാണ് ജിന്ന. ഒരുകാലത്ത് അദ്ദേഹം ലോകമാന്യ തിലകനുമായി സഹകരിച്ച് പ്രവര്‍ത്തിച്ചിരുന്നു.
എന്നാല്‍ ജസ്വന്ത് സിങിനെ പുറത്താക്കിയത് ബിജെപിയുടെ ആഭ്യന്തരകാര്യമാണ്-സുദര്ശന് പറഞ്ഞു. തിങ്കളാഴ്ച ഇന്‍ഡോറില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് സുദര്ശന് ഇക്കാര്യം പറഞ്ഞത്.
എല്‍.കെ അദ്വാനിയുടെ ജിന്ന അനുകൂല പരാമര്‍ശത്തിന് എതിരെ ഞാന്‍ നേതാവായിരുന്ന സമയത്ത് ആര്‍എസ്എസ് ശക്തമായ നിലപാട് എടുത്തിരുന്നു. എന്നാല്‍ പിന്നീട് ആര്‍എസ്എസ് ഇതിന് വിശദീകരണം നല്കി- അദ്ദേഹം ചൂണ്ടിക്കാട്ടി.
ആര്‍എസ്എസ് പിന്നീട് നല്കിയ വിശദീകരണത്തില്‍ തൃപ്തനാണോയെന്ന ചോദ്യത്തിന് സുദര്ശന് വ്യക്തമായ മറുപടി നല്‍കിയില്ല. ജിന്ന അനുകൂല പ്രസ്താവനയുടെ പേരിലാണ് ജസ്വന്ത് സിങ്ങിനെ ബജെപിയില്നിന്ന് അടുത്തിടെ പുറത്താക്കിയത്.
-
ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്സില്‍ അസിസ്റ്റന്റ് മാനേജറാകാം; നിങ്ങള്‍ യോഗ്യരാണോ? -
ആരും അറിയാതെ ഇനി സ്റ്റോറികൾ കാണാം; ഇൻസ്റ്റാഗ്രാമിൽ വമ്പൻ സർപ്രൈസ് -
നിറ്റ്കോണ്‍ ലിമിറ്റഡിൽ എഞ്ചിനയർമാരുടെ 100 ഒഴിവ്; അപേക്ഷിക്കേണ്ടത് ഇങ്ങനെ -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ?












Click it and Unblock the Notifications