രാഹുലിന്റെ പേരില്‍ വ്യാജ ലൈസന്‍സ്
പട്ന: സച്ചിന്റെയും സാനിയയുടെയും വ്യാജ റേഷന്‍ കാര്‍ഡുകള്‍ക്ക് പിന്നാലെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിയുടെ പേരിലുള്ള വ്യാജ ലൈസന്‍സും വാര്‍ത്തകളില്‍ ഇടം പിടിയ്ക്കുന്നു. കായിക താരങ്ങളുടെ പേരിലുള്ള റേഷന്‍ കാര്‍ഡുകള്‍ നല്‍കിയത് ആന്ധ്രയിലാണെങ്കില്‍ രാഹുലിന്റെ വ്യാജ ഡ്രൈവിംങ് ലൈസന്‍സ് ബീഹാറില്‍ സരണ്‍ ജില്ലയില്‍ നിന്നാണ് പിടികൂടിയത്.
പേര് രാഹുലിന്റേതാണെങ്കിലും ലൈസന്‍സിലെ മേല്‍വിലാസം സ്ഥലത്തെ ജില്ലാ മജിസ്ട്രേറ്റിന്റേതാണ്. ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ പുനീതാ ശ്രീവാസ്തവ കഴിഞ്ഞ മേയ് 18 നാണ് ലൈസന്‍സ് നല്‍കിയത്.
രാഹുല്‍ ഗാന്ധിയുടെ പേരിലുള്ള ലൈസന്‍സില്‍ പിതാവിന്റെ പേരായി രാജീവ്ഗാന്ധി എന്ന് തന്നെയാണ് ചേര്‍ത്തിരിയ്ക്കുന്നത്. ഇതൊക്കെ കണ്ടിട്ടും ആര്‍ടിഒ ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്ക് മേല്വിലാസക്കാരന് വ്യാജനാണെന്ന് കണ്ടുപിടിയ്ക്കാന്‍ കഴിഞ്ഞില്ല.
എന്നാല്‍ ലൈസന്‍സിലെ ഒപ്പ് തന്റേതല്ലെന്നും മുദ്ര വ്യാജമാണെന്നുമാണ് പുനീത ഇപ്പോള്‍ പറയുന്നത്. ബീഹാറില്‍ പ്രമുഖരുടെ പേരില്‍ വ്യാജ ലൈസന്‍സ് ലഭ്യമാകുന്നത് ആദ്യമായിട്ടൊന്നുമല്ല. തമിഴ്പുലി നേതാവ് പ്രഭാകരന്റെ പേരിലുള്ള ലൈസന്‍സും ബീഹാറിലെ വിരുതന്മാര് സൃഷ്ടിച്ചിരുന്നു.
-
ഭൂരിപക്ഷം 38, തലനാരിഴയ്ക്ക് രക്ഷപ്പെട്ടു, 2021ൽ നിയമസഭയിലേക്ക് കഷ്ടിച്ച് കടന്ന് കൂടിയവർ ഇതാ -
കുട്ടനാട്ടിൽ കരച്ചിൽ, പുനലൂരിൽ തമ്മിലടി, ചെങ്ങന്നൂരിൽ പരാതി- സമാധാനമില്ലാതെ കോൺഗ്രസ് -
കെസി വിളിച്ച് തണുപ്പിച്ചു, സീറ്റ് നൽകാം, രാജിയിൽ നിന്ന് പിന്മാറി കെ എസ് യു അധ്യക്ഷൻ അലോഷ്യസ് സേവ്യർ -
'പാവം കോൺഗ്രസ് പ്രവർത്തകരെ വേദനിപ്പിക്കരുത്; അവർ എത്ര വലിയ നേതാവായാലും', കുറിപ്പമായി ഡോ. എസ്എസ് ലാൽ -
‘നെപ്പോ കിഡ്’ അല്ല, പാർട്ടിയിൽ തലമുറമാറ്റം നേരത്തേ തുടങ്ങിയത്- അപു ജോൺ ജോസഫ് -
'ഒരുമാസം ജീവിക്കാൻ ഒന്നരലക്ഷം പോയിട്ട് 5000 രൂപ പോലും വേണ്ട';വ്യക്തിഹത്യക്കെതിരെ തുറന്നടിച്ച് രമ്യ ഹരിദാസ് -
അലോഷ്യസ് സേവ്യർക്കെതിരെ 'കെട്ടിയിറക്കിയ സ്ഥാനാർത്ഥി' പ്രയോഗം; കോൺഗ്രസിൽ പുകച്ചിൽ -
പുതിയ വീടും കാറും സ്വന്തമാക്കും.. ഒപ്പം കൈനിറയെ സ്വര്‍ണവും; ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
സ്വര്‍ണം ഇടിഞ്ഞു വീണു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുറവ്, ആഭരണം വാങ്ങാം, പവന് വില അറിയാം -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില












Click it and Unblock the Notifications