മാലിനിയോട് സത്യവാങ്മൂലം ആവശ്യപ്പെടണമെന്ന് ഹര്‍ജി
കൊച്ചി: കര്‍ണാടക ചീഫ് ജസ്റ്റിസായിരുന്ന സിറിയക്ക് ജോസഫ് ബാംഗ്ലൂര്‍ ഫോറന്‍സിക് ലാബ് സന്ദര്‍ശിച്ച് അഭയക്കേസ് പ്രതികളുടെ നാര്‍ക്കോ സി.ഡി പരിശോധിച്ചതിനെക്കുറിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ലാബ് അസിസ്റ്റന്റ് ഡയറക്ടര്‍ ഡോക്ടര്‍ മാലിനിക്കു നിര്‍ദേശം നല്‍കണമെന്ന് അഭയയുടെ പിതാവ് തോമസ് ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു.
2009 ഫെബ്രുവരി അഞ്ചിന് അന്വേഷണ ഉദ്യോഗസ്ഥനു കൈമാറിയ വീഡിയോ ടേപ്പുകള്‍ യഥാര്‍ത്ഥമാണോയെന്ന് സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
യഥാര്‍ത്ഥ സി.ഡികള്‍ കണ്ടെത്താത്ത സിബിഐ നടപടി കോടതിയലക്ഷ്യമാണെന്ന് കാണിച്ച് നല്കിയ ഹര്‍ജിയിലാണ് തോമസ് ഇക്കാര്യം ആവശ്യപ്പെട്ടത്. കോടതിയലക്ഷ്യ കേസില്‍ സിബിഐ സമര്‍പ്പിച്ച സത്യവാങ്മൂലത്തിന് മറുപടി നല്‍കിയാണ് തോമസിന്റെ ആവശ്യം.
ഡോക്ടര്‍ മാലിനി സിബിഐക്കു നല്കിയ മൊഴിയില്‍ ഒപ്പില്ലെന്നും കര്‍ണാടക മുന്‍ ചീഫ് ജസ്റ്റിസിന്റെ ലാബ് സന്ദര്‍ശനം അസ്വാഭാവികമാണെന്നും തോമസ് ബോധിപ്പിച്ചിട്ടുണ്ട്.
മൂന്നു പ്രതികളുടെയും നാര്‍ക്കോ സി.ഡികള്‍ മുന്‍ ചീഫ് ജസ്റ്റിസ് പരിശോധിച്ചതായും മാലിനിയുടെ മൊഴിയിലുണ്ട്. ഈ സാഹചര്യത്തില്‍ യഥാര്‍ത്ഥ വസ്തുതകള്‍ പുറത്തുകൊണ്ടുവരാന്‍ മാലിനിയുടെ സത്യവാങ്മൂലം ആവശ്യമാണെന്നും തോമസ് ബോധിപ്പിച്ചു.
മാലിനി സിബിഐക്കു നല്കിയ മൊഴിയും ബാംഗ്ലൂര്‍ മെഡിക്കല്‍ കോളജിലെ മുന്‍ ചീഫ് ജസ്റ്റിസിന്റെ സന്ദര്‍ശനം സംബന്ധിച്ച് അനസ്തേഷ്യ വിഭാഗം തലവന്‍ ശ്രീകണ്ഠമൂര്ത്തിയും റീജണല്‍ ഫോറന്‍സിക് ലാബ് ശാസ്ത്രജ്ഞന് പ്രവീണ്‍ പര്മാതം നല്കിയ മൊഴിയും തോമസ് കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.
-
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
ഇറാനെതിരായ യുദ്ധത്തില്‍ യുഎസ് പിന്മാറുകയാണെന്ന് ട്രംപ്; 'ആവശ്യമെങ്കില്‍ മടങ്ങിയെത്തും' -
ഇറാനിൽ പ്രസിഡന്റ് വെറും ഡമ്മി? അധികാരം റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു, മൊജ്തബയും ഇരുട്ടിൽ -
സുരേഷ് ഗോപി വിചാരണ നേരിടണം; തൃശൂര്‍ എംപി സ്ഥാനം തെറിക്കുമോ? പരാതി ഇങ്ങനെ -
മാളവ്യ രാജയോഗം ചിലരുടെ ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, സമ്പത്തിൽ ആറാടും..! -
ശത്രുക്കള്‍ വര്‍ദ്ധിക്കും, ഗൂഢതന്ത്രങ്ങള്‍ മുഖേന കേസിൽപ്പെടാം, നിലവിലുള്ള ജോലിയില്‍ തുടരാനാകില്ല, നാൾഫലം











Click it and Unblock the Notifications