ഓംപ്രകാശിനും രാജേഷിനും ലുക്ക്‌ഔട്ട് നോട്ടീസ്
തിരുവനന്തപുരം: പോള്‍ എം ജോര്‍ജ്ജ് മുത്തൂറ്റിന്റെ വധവുമായി ബന്ധപ്പെട്ട് പൊലീസ് തിരയുന്ന ഗുണ്ടാത്തലവന്‍ ഓംപ്രകാശിനെതിരേ സിറ്റി പൊലീസിന്റെ ലുക്ക്‌ഔട്ട് നോട്ടീസ്.
പോള്‍ മുത്തൂറ്റിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഓംപ്രകാശിനും മറ്റൊരു ഗുണ്ടാത്തലവന്‍ പുത്തന്‍പാലം രാജേഷിനും പങ്കുണ്ടെന്ന വാര്‍ത്തകളെത്തുടര്‍ന്ന് ഞായറാഴ്‌ച തന്നെ സിറ്റി പൊലീസ് കമ്മിഷണര്‍ എംആര്‍ അജിത്‌കുമാര്‍ ലുക്ക്‌ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. വിമാനത്താവളത്തിലുള്‍പ്പെടെ പ്രധാന സ്ഥലങ്ങളില്‍ ഓം പ്രകാശിന്‍റെ ഫോട്ടോ പതിച്ചു. ഇരുവരും രാജ്യം വിടാന്‍ സാധ്യതയുണ്ടെന്നതിന്റെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ നീക്കം.
തിങ്കളാഴ്‌ച ചില ദൃശ്യമാധ്യമങ്ങള്‍ക്കു ഡിജിപി ജേക്കബ് പുന്നൂസ് നല്‍കിയ അഭിമുഖത്തില്‍ ഓംപ്രകാശിനെതിരേ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടില്ലെന്നു പറഞ്ഞിരുന്നു.












Click it and Unblock the Notifications