Get Updates
Get notified of breaking news, exclusive insights, and must-see stories!

മാധ്യമങ്ങള്‍ അന്വേഷണം നടത്തേണ്ട: കോടിയേരി

കോഴിക്കോട്‌: പോള്‍ എം ജോര്‍ജിന്റെ വധത്തെക്കുറിച്ചുള്ള പൊലീസ്‌ നടത്തുന്ന അന്വേഷണം നേരായ ദിശയിലാണെന്നും മാധ്യമങ്ങള്‍ അന്വേഷണം ഏറ്റെടുക്കേണ്ടതില്ലെന്നും ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍.

ആദ്യം കഥകള്‍ മെനഞ്ഞ്‌ പൊലീസിനെ ആ വഴിയിലൂടെ സഞ്ചരിപ്പിക്കാനാണ്‌ മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കൊലപാതകവുമായി ബന്ധപ്പെട്ട്‌ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ച്‌ ഒന്നും പറയാനില്ലെന്ന്‌ അദ്ദേഹം പറഞ്ഞു.

അന്വേഷണം നേരായ ദിശയിലാണ്‌ നീങ്ങുന്നത്‌. പിടികൂടേണ്ടവരെ ഉടന്‍ പിടികൂടും. അന്വേഷണവുമായി ബന്ധപ്പെട്ട്‌ പ്രതിപക്ഷ സംഘടനകള്‍ ഉയിക്കുന്ന ആരോപണങ്ങള്‍ എല്ലാകാലത്തും ഉണ്ടാകുന്നതാണ്‌- അദ്ദേഹം പറഞ്ഞു.

പോളിന്റെ കൊലപാതകത്തെക്കുറിച്ച്‌ നടക്കുന്ന അന്വേഷണം ആഭ്യന്തര വകുപ്പ്‌ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന്‌ കഴിഞ്ഞ ദിവസം യൂത്ത്‌ കോണ്‍ഗ്രസ്‌ ആരോപിച്ചിരുന്നു.

കോടിയേരിയും ഓംപ്രകാശും തമ്മിലുള്ള ബന്ധവും പൊലീസിന്റെ നടപടികളുമാണ്‌ ഇത്തരമൊരു സംശയത്തിന്റെ അടിസ്ഥാനമെന്ന്‌ യൂത്ത്‌ കോണ്‍ഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്‌ ലിജുവാണ്‌ പറഞ്ഞത്‌.

ഓംപ്രകാശിന്‌ ആഭ്യന്തര വകുപ്പിലെ ഉന്നതരുമായി ബന്ധമുണ്ടെന്ന ആരോപണത്തെക്കുറിച്ച്‌ കോടിയേരി മറുപടി പറയണമെന്നും ലിജു ആവശ്യപ്പെട്ടിരുന്നു. കോഴിക്കോട്‌ ജില്ലയിലെ മടപ്പള്ളിയില്‍ തീരദേശ മത്സ്യത്തൊഴിലാളികള്‍ക്ക്‌ തിരിച്ചറിയല്‍ കാര്‍ഡ്‌ വിതരണം ചെയ്യാനെത്തിയതായിരുന്നു മന്ത്രി .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+