കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അധ്യാപക-വിദ്യാര്‍ത്ഥി അനുപാതം കുറച്ചു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: വിദ്യാലയങ്ങളില്‍ സര്‍ക്കാര്‍ സംഘടിപ്പിച്ച തലയെണ്ണലിനെ തുടര്‍ന്ന്‌ പിരിച്ചു വിടല്‍ ഭീഷണി നേരിട്ട അധ്യാപകര്‍ക്ക ആശ്വസിക്കാം. സര്‍ക്കാര്‍ എയ്‌ഡഡ്‌ സ്‌കൂളുകളിലെ അധ്യാപക-വിദ്യാര്‍ഥി അനുപാതം കുറച്ചുകൊണ്ട്‌ സര്‍ക്കാര്‍ ഉത്തരവിറക്കി. അനുപാതം 1: 40 ആയാണ്‌ കുറച്ചിരിക്കുന്നത്‌.
നിലവില്‍ ഇത്‌ 1: 45 ആയിരുന്നു.

സര്‍ക്കാര്‍ എയ്‌ഡഡ്‌ സ്‌കൂളുകളില്‍ കുട്ടികളുടെ എണ്ണം കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ അധ്യാപകരുടെ ജോലി നഷ്‌ടമുണ്ടാകുന്നത്‌ ഒഴിവാക്കാനാണ്‌ സര്‍ക്കാരിന്റെ പുതിയ തീരുമാനം.

സംസ്ഥാനത്തെ ആയിരത്തോളം അധ്യാപകര്‍ക്ക്‌ ഇതിന്റെ പ്രയോജനം ലഭിക്കും. നേരത്തെ ഇതേക്കുറിച്ച്‌ പഠനം നടത്തിയ സിപി നായര്‍ കമ്മിറ്റി അധ്യാപക-വിദ്യാര്‍ത്ഥി അനുപാതം 1:30 ആക്കണമെന്നാണ്‌ ശുപാര്‍ശ ചെയ്‌തിരുന്നത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X