Get Updates
Get notified of breaking news, exclusive insights, and must-see stories!

അഴിമതി വമ്പന്‍മാര്‍ ‍ ശിക്ഷിക്കപ്പെടണം: മന്‍മോഹന്‍

ദില്ലി: അഴിമതി രാജ്യത്തെ പൊതു ഭരണസംവിധാനത്തെ ബാധിച്ചിരിയ്‌ക്കുന്നുവെന്നും വികസ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിയ്‌ക്കുന്നതില്‍ ഇതാണ്‌ പ്രധാന തടസ്സമെന്നും പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്‌.

ചെറിയ അഴിമതിക്കേസുകളില്‍ കുറ്റക്കാര്‍ ശിക്ഷിയ്‌ക്കപ്പെടുമ്പോള്‍ വലിയ അഴിമതി കേസുകളില്‍ ശിക്ഷിക്കപ്പെടാതെ വന്‍ സ്രാവുകള്‍ രക്ഷപെടുന്നത്‌ തടയണമെന്നും പ്രധാനമന്ത്രി പറഞ്ഞു. അഴിമതി നടത്തുന്ന ഉന്നതന്മാര്‍ ഒരുതരത്തിലും രക്ഷപെടാതിരിക്കാന്‍ ശക്തമായ നടപടി ഉണ്ടാകണം. സിബിഐ-ആന്റി കറപ്‌ഷന്‍സ്‌ ബ്യൂറോ എന്നിവയിലെ ഉദ്യോഗസ്ഥരുടെ യോഗം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അഴിമതിക്ക്‌ വളരെ വേഗത്തില്‍ തടയിടാനാകില്ല. ഇതിന്‌ വേണ്ടി വിവിധ തലങ്ങളില്‍ നടപടി സ്വീകരിക്കണം. നിലവിലുള്ള സംവിധാനങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കുക അഴിമതി തടയുന്നതില്‍ സുപ്രധാനമാണെന്ന്‌ അദ്ദേഹം പറഞ്ഞു.സാമ്പത്തിക വളര്‍ച്ച തടയുന്നതിനും അഴിമതി കാരണമാവുകയാണ്‌. ഇന്ത്യയുടെ പ്രതിച്ഛായയെത്തന്നെ ഇത്‌ ദോഷകരമായി ബാധിച്ചു.

സമീപകാലത്തായി സിബിഐയ്‌ക്കെതിരെ വിവിധ ഭാഗങ്ങളില്‍ നിന്നുയരുന്ന വിമര്‍ശനം ഗൗരവത്തോടെ കാണണമെന്നും പ്രധാനമന്ത്രി പറഞ്ഞു. തങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ സിബിഐ തയ്യാറാകണമെന്നും മന്‍മോഹന്‍ ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+